ഞങ്ങള്‍ തമ്മിലുള്ള ബന്ധം, തുറന്ന് പറഞ്ഞ് ആതിരയും ഡയാനയും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ആതിരമാധവും ഡയാന ഹമീദും. ഫ്ളവേഴ്സ് ചാനലിലലെ സ്റ്റാര്‍ മാജിക്ക് എന്ന ഗെയിം ഷോയിലൂടെയാണ് ഡയാന മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലും സജീവമാണ് താരം. പ്രേക്ഷകരില്‍ പലരും ഇവര്‍ സഹോദരിമാരോണോയെന്ന് പലതവണ ചോദിച്ചിരുന്നു. ഇപ്പോഴിതാ അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് രണ്ട് പേരും. തന്റെ യുട്യൂബ് ചാനലിലൂടെയാണ് നടി ആ രഹസ്യങ്ങള്‍ പരസ്യം പരസ്യമാക്കിയത്. ഡയാനയും ആതിരയെ കുറിച്ചുളള ചില കാര്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.

നിരന്തരം ഡയനയെ കൊണ്ട് വരണമെന്ന് തന്നോട് ആവശ്യപ്പെടാറുണ്ടെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് അതിര വീഡിയോ ആരംഭിച്ചിരിക്കുന്നത്.
ഞങ്ങള്‍ തമ്മില്‍ ചെറിയ കാലത്തെ ബന്ധമാണ് ഉള്ളത്. ഒരു നാല് വര്‍ഷത്തെ. ഫോളോ മീ എന്ന ചാനലില്‍ വച്ചാണ് ഞങ്ങള്‍ കാണുന്നത്. ഡയാന ഇങ്ങോട്ട് വന്നു സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അങ്ങനെ കണ്ടു പരിചയം ആയി. സീരിയല്‍ വരെ എത്തി നില്‍ക്കുന്നുണ്ട്. വേറെ ആരും ചെയ്യാത്ത ആ സഹായം ആണ് അവള്‍ ചെയ്തത്. കുറെ നല്ല ഗുണങ്ങള്‍ പഠിച്ചതും ഡയാനയില്‍ നിന്നുമാണ് എന്നും ആതിര പറയുന്നു. കൂടാതെ ഒരു വര്‍ഷം ഞങ്ങള്‍ സെയിം ക്യാംപസില്‍ ഉണ്ടായിരുന്നുവെന്നും ആതിര പറഞ്ഞു. കൂടാതെ ഡയാനയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങളും ആതിര മാധവ് തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.