ഷാരുഖ് ചിത്രത്തോട് നോ പറഞ്ഞ് സാമന്ത

ഷാരുഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായികയെത്തുന്ന കാര്യം ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളനുസരിച്ച് നയന്‍താരയെ നായികയായി പരിഗണിക്കുന്നതിന് മുന്‍പ് നായികയായി പരിഗണിച്ചിരുന്നത് സാമന്തയെ ആയിരുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. നടിയോട് സിനിമയെ കുറിച്ച് സംസാരിച്ചു എങ്കിലും, ലയേണ്‍ എന്ന് താത്കാലികമായി പേരിട്ട സിനിമയില്‍ അഭിനയിക്കാം സാം തയ്യാറായില്ല. ശേഷം അറ്റ്‌ലി നയന്‍താരയെ സമീപിയ്ക്കുകയായിരുന്നു.

ബോളിവുഡില്‍ സജീവമാകുന്നതിനായി സാമന്ത മുംബൈയിലേക്ക് താമസം മാറുന്നു എന്നൊക്കെയായിരുന്നു വന്നിരുന്ന ഗോസിപ്പുകള്‍. എന്നാല്‍ ഹൈദരബാദ് വിട്ട് താന്‍ എങ്ങോട്ടേക്കും ഇല്ല എന്ന് സാം പറഞ്ഞതോടെ ആ ഗോസിപ്പ് അവസാനിച്ചു.
നയന്‍താരയെ സംബന്ധിച്ച്, തമിഴ് തെലുങ്ക് മലയാളം സിനിമകളില്‍ സൂപ്പര്‍ ലേഡിയാണെങ്കിലും ബോളിവുഡില്‍ ഇതുവരെ ഒരു സിനിമ ചെയ്തിട്ടില്ല.