വിശന്നുകരയുന്ന നിരാംലബ ബാല്യങ്ങൾ; മകൾക്കുള്ള പ്രേംകുമാറിന്റെ പിറന്നാൾ ആശംസ കണ്ടോ ?

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രേം കുമാർ. നിരവധി ചലച്ചിത്രങ്ങളിൽ നായകനായും കോമേഡിയനായും എല്ലാം താരം തിളങ്ങിയിട്ടുണ്ട്. ഇന്ന് അധികമൊന്നും സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ് . അതുകൊണ്ട് തന്നെ നിറവാത്തി ആരാധകരെ…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രേം കുമാർ. നിരവധി ചലച്ചിത്രങ്ങളിൽ നായകനായും കോമേഡിയനായും എല്ലാം താരം തിളങ്ങിയിട്ടുണ്ട്. ഇന്ന് അധികമൊന്നും സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ് . അതുകൊണ്ട് തന്നെ നിറവാത്തി ആരാധകരെ സാമ്പത്തിയ്ക്കുവാനും താരത്തിന് സാധിച്ചു. ഇന്നിപ്പോൾ അത്തരത്തിൽ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിയ്ക്കുന്ന ഒരു കുറിപ്പാണു വൈറൽ ആയിരിയ്ക്കുന്നത്. തന്റെ മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള കുറിപ്പാണു താരം പങ്കുവെച്ചത്.കുറിപ്പ് ഇപ്രകാരമാണ്. “തെരുവോരങ്ങളിലെ അനാഥരായ കുഞ്ഞുങ്ങൾ. ചേരികളിലും അതിനെക്കാൾ പരിതാപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെളിക്കുണ്ടുകളിൽ വീണുലയുന്ന പാർശ്വവത്കരിക്കപ്പെട്ട പാവം കുഞ്ഞുങ്ങൾ. ഒരല്പം ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ വിശന്നുകരയുന്ന നിരാംലബ ബാല്യങ്ങൾ. ദാരിദ്ര്യത്തിന്റെ, നരകയാതനയുടെ ദീനരോദനം മുഴക്കുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങൾ. പഠിക്കേണ്ട പ്രായത്തിൽ അതിനു കഴിയാതെ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റി ബാലവേലയ്ക്ക് നിർബന്ധിതരാകുന്ന കുഞ്ഞു ബാല്യങ്ങൾ. ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന നിരാശ്രയരായ കുഞ്ഞുങ്ങൾ. പട്ടിണിയിലും ഇരുട്ടിലുമുഴലുന്ന, ആദിവാസി ഊരുകളിൽ – പോഷകാംശം ലേശവുമില്ലാതെ മരിച്ചുവീഴുന്ന കുരുന്നുകുഞ്ഞുങ്ങൾ. ലോകമെമ്പാടുമുള്ള നിസ്സഹായരായ ഈ കുഞ്ഞുമക്കളെയെല്ലാം ഓർത്തുകൊണ്ട് – അവരെക്കുറിച്ചുള്ള നീറുന്ന ചിന്ത ഉള്ളിൽ നിറച്ചുകൊണ്ട് -പതിവുപോലെ ഒരാഘോഷവുമില്ലാതെ ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനം ഇന്ന്.”