സിദ്ധാർഥും, അഥിതിയും ഡേറ്റി൦ഗിൽ, സത്യം കണ്ടുപിടിച്ചു സോഷ്യൽ മീഡിയ 

തെന്നിന്ത്യൻ  താരങ്ങൾ ആയ സിദ്ധാർഥും, അതിഥി റാവു ഹൈദരിയും ഡേറ്റി൦ ഗിൽ ആണെന്നു മുൻപേ ഒരു വാർത്ത വന്നിരുന്നു, എന്നാൽ അത് വെറും ഗോസിപ്പ് ആണെന്നുള്ള രീതിയിൽ ആയിരുന്നു ആദ്യം വാർത്തകൾ പുറത്തു വന്നിരുന്നത്,…

തെന്നിന്ത്യൻ  താരങ്ങൾ ആയ സിദ്ധാർഥും, അതിഥി റാവു ഹൈദരിയും ഡേറ്റി൦ ഗിൽ ആണെന്നു മുൻപേ ഒരു വാർത്ത വന്നിരുന്നു, എന്നാൽ അത് വെറും ഗോസിപ്പ് ആണെന്നുള്ള രീതിയിൽ ആയിരുന്നു ആദ്യം വാർത്തകൾ പുറത്തു വന്നിരുന്നത്, എന്നാൽ ഇപ്പോൾ അത് സത്യം ആണെന്നുള്ള രീതിയിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ഇരുവരും ഒന്നിച്ചുള്ള പരുപാടികളും മറ്റും പലപ്പോഴും സോഷ്യൽ മീഡിയിൽ എത്തിയിട്ടുണ്ട്, എന്നാൽ ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ എത്തുകയും ചെയ്യ്തിരുന്നു, കുറച്ചു ദിവസത്തിനു മുൻപ് ഇരുവരെയും നടൻ  ശർവാനന്തിന്റെ വിവാഹ നിശ്ചയത്തിനും കണ്ടിരുന്നു. ഇരുവരും പ്രണയത്തിൽ ആണെന്നോ ഒന്നും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

2021 ൽ പുറത്തിറങ്ങിയ മഹാസമുദ്ര൦ എന്ന ചിത്രത്തിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത്. ഇരുവരും മുൻപ് വിവാഹിതർ ആയിരുന്നു, ഇരുവരും ബന്ധം വേര്പെടുത്തുകയും ചെയ്യ്തിരുന്നു. മലയാളത്തിൽ പ്രജാപതി എന്ന ചിത്രത്തിലൂടെ ആണ് അതിഥി സിനിമയിൽ എത്തുന്നത്. അതിനു ശേഷം സൂഫിയും, സുജാതയും എന്ന ചിത്രത്തിലും അതിഥി അഭിനയിച്ചിരുന്നു, ബോയ്സ് എന്ന തെലുങ്ക് ചിത്രത്തിലൂടെ ആണ് സിദ്ധാർഥ് സിനിമയിൽ എത്തുന്നത്.