ഷാരൂഖ് ചിത്രത്തിൽ അഭിനയിക്കില്ല ; നയൻസിന് പകരം മറ്റൊരു നായികയെ തപ്പി അറ്റ്ലി !

നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം എന്ന രീതിയിൽ പ്രചരിച്ചുകൊണ്ടിരുന്ന ചിത്രമാണ് അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചലച്ചിത്രം. ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെ എൻസിബി അറസ്റ്റ് ചെയ്തതോടെ ചിത്രത്തിന്റെ ചിത്രീകരണം നീട്ടി…

നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം എന്ന രീതിയിൽ പ്രചരിച്ചുകൊണ്ടിരുന്ന ചിത്രമാണ് അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചലച്ചിത്രം. ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെ എൻസിബി അറസ്റ്റ് ചെയ്തതോടെ ചിത്രത്തിന്റെ ചിത്രീകരണം നീട്ടി വയ്ക്കുകയായിരുന്നു. എന്നാൽ ഇന്നിപ്പോൾ ചിത്രത്തിൽ നിന്നും നയൻതാര പിന്മാറി എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ആദ്യം സാമന്തയെയായിരുന്നു ചിത്രത്തിലേക്ക് അറ്റ്ലി കണ്ടുവെച്ചിരുന്നത് എന്നാൽ പല കാരണങ്ങൾ അത് നടക്കാതെ വന്നതോടെയാണ് നയൻതാരയുമായി ചർച്ച നടത്തി അറ്റ്ലി നയൻസിനെ നായികയാക്കാൻ തീരുമാനിച്ചത്.കിങ് ഖാന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട വാർത്തകളാണോ ഷാരൂഖ് ചിത്രത്തിൽ നിന്നും പിന്മാറാൻ നയൻസിനെ പ്രേരിപ്പിച്ച കാരണമെന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഡേറ്റുകൾ തമ്മിൽ യോജിക്കാത്തതിനാലാണ് നയൻതാര പിന്മാറിയത് എന്നാണ് വിവരം. ഒക്ടോബറും നവംബറിന്റെ ആദ്യ പകുതിയുമായിരുന്നു അറ്റ്ലി ചിത്രത്തിന്റെ ഷൂട്ടിങിനായി നയൻതാര മാറ്റിവെച്ചിരുന്നത്. എന്നാൽ ഷാരൂഖിന്റെ വിവാദങ്ങൾ നടക്കുന്നതിനാൽ ഇപ്പോൾ അദ്ദേഹത്തിന് ഷൂട്ടിങിനെത്താൻ സാധിക്കില്ല.  അതിനാൽ പറഞ്ഞ സമയത്ത് ചിത്രീകരണം നടത്തുകയെന്ന് അറ്റ്ലിക്കും അറിയില്ല. ഇനിയും അറ്റ്ലി സിനിമയ്ക്ക് വേണ്ടി കാത്തിരുന്നാൽ മറ്റ് പ്രോജക്ടുകൾ ചെയ്യാൻ നയൻതാരയ്ക്ക് സാധിക്കില്ല. അതിനാലാണ് ചിത്രത്തിൽ നിന്നും പിന്മാറാന് താരം തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ട് തന്നെയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ചർച്ചകൾക് വഴി വെച്ചിരിക്കുന്നതും.