മികച്ചത് ചെയ്യാൻ ഞാൻ എപ്പോഴും ആ​ഗ്രഹിക്കുന്നു ; എന്നെ സ്നേഹിക്കുന്നവർ അത് മനസിലാക്കണം ! കുടുംബവിളക്കിൽ നിന്ന് പിന്മാറിയതിനുള്ള കാരണം വ്യക്തമാക്കി ശ്രീജിത്ത് വിജയ് !

രതിനിർവേദം എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധക മനം കവർന്ന താരമാണ് ശ്രീജിത്ത് വിജയ്. രതിനിര്വേദത്തിന്നു ശേഷം മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൊന്നും ശ്രീജിത്തിനെ കാണാൻ സാധിച്ചിരുന്നില്ല. തുടർന്നായിരുന്നു താരത്തിന്റെ മിനിസ്ക്രീനിലേക്കുള്ള പ്രവേശനം. 2014ൽ മഴവിൽ…

രതിനിർവേദം എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധക മനം കവർന്ന താരമാണ് ശ്രീജിത്ത് വിജയ്. രതിനിര്വേദത്തിന്നു ശേഷം മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൊന്നും ശ്രീജിത്തിനെ കാണാൻ സാധിച്ചിരുന്നില്ല. തുടർന്നായിരുന്നു താരത്തിന്റെ മിനിസ്ക്രീനിലേക്കുള്ള പ്രവേശനം. 2014ൽ മഴവിൽ മനോരമയും അവതരിപ്പിച്ചിരുന്ന ഡി4 ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം കൂടുതല്കായി ആരാധക മനസിലേക്ക് ഇറങ്ങി ചെന്നത്. തുടർന്ന് സീ കേരളത്തിലെ സ്വാതി നക്ഷത്രം ചോതി, കുടുംബവിലേക്ക് എന്നീ പാരമ്പരകളിലും ശ്രീജിത്ത് അഭിനയിച്ചു. എന്നാൽ ഈ പരമ്പരകളിൽ നിന്നെല്ലാം പകുതി വെച്ച് താരം പുറത്തിറങ്ങുകയായണ്. ഇന്നിപ്പോൾ കുടുംബവിളക്കിൽ നിന്ന്നും ഇറങ്ങിയതിനുള്ള കാരണവും തന്റെ അടുത്ത പ്രോജെക്ടിനെ കുറിച്ചും സംസാരിക്കുകയാണ് താരം. താൻ കോറന്റൈനിൽ ആയതിനാലാണ് കുടുംബവിളക്കിൽ നിന്നും പിന്മാറിയതെന്നാണ് താരം പറഞ്ഞത്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യാൻ പോകുന്ന ‘അമ്മ മകൾ’ എന്ന പാരമ്പരയിലാണ് താരം ഇനി അഭിനയിക്കാൻ പോകുന്നത്. ‘എല്ലാവർക്കും നമസ്കാരം…. ഒക്ടോബർ 25 മുതൽ എന്റെ പുതിയ സീരിയലായ അമ്മമകളിന്റെ സംപ്രേഷണം ആരംഭിക്കാൻ പോവുകയാണ്. നിങ്ങളുമായി പുതിയ സന്തോഷം പങ്കിടുന്നതിൽ ഞാൻ വളരെയേറെ ആഹ്ലാദിക്കുന്നു. എന്നിൽ വിശ്വസിക്കുകയും എനിക്ക് ഈ അവസരം നൽകുകയും ചെയ്ത ചാനലിന് ഒരു വലിയ നന്ദി. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും സ്നേഹവും പിന്തുണയും ആവശ്യമാണ്. മികച്ചത് ചെയ്യാൻ ഞാൻ എപ്പോഴും ആ​ഗ്രഹിക്കുന്നു. മുമ്പുള്ള സീരിയലുകളിൽ നിന്നും ഷോകളിൽ നിന്നും വിട്ടുനിന്നത് ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ടാണ്. എന്നെ സ്നേഹിക്കുന്നവർ അത് മനസിലാക്കുമെന്ന് കരുതുന്നു.’ എന്നായിരുന്നു ശ്രീജിത്ത് വിജയ് കുറിച്ചത്.