അന്വേഷിച്ചത് കണ്ടെത്തി പ്രേക്ഷകർ പറയുന്നു! ടോവിനോയുടെ  ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രത്തിന്റെ പ്രതികരണം ഇങ്ങനെ 

ടോവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനെ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്, കുറ്റാന്വേഷണ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ ടോവിനോ എസ് ഐ  ആനന്ദ് നാരായണൻ  എന്ന…

ടോവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനെ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്, കുറ്റാന്വേഷണ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ ടോവിനോ എസ് ഐ  ആനന്ദ് നാരായണൻ  എന്ന പോലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നത്, ശരിക്കും അന്വേഷിക്കുന്നത് കണ്ടെത്തി എന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്, കോട്ടയത്തെ ഒരു പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ഈ കഥ മുൻപോട്ട് പോകുന്നത്

90 കളുടെ പശ്ചാത്തലത്തിലാണ് ഈ കഥ മുൻപോട്ട് പോകുന്നത്, നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. സംഭവ ബഹുലമായ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിതാണ്  ഈ ചിത്രത്തിന്റെ പ്രമേയം. ഈ ചിത്രത്തിന്റെ പ്രത്യേകത എന്ന് തന്നെ പറയുന്നത് തെന്നിന്ത്യയിലും, കേളത്തിലും അറിയപ്പെടുന്ന സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് ഈ ചിത്രത്തിന്റെ സംഗീതവും, പശ്‌ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്

ഈ ചിത്രത്തിൽ ടോവിനോക്ക് പുറമെ ഷമ്മി തിലകൻ, സിദ്ദിഖ്, പ്രമോദ് വെളിയനാട്, ബാബുരാജ്, ഇന്ദ്രൻസ്, രമ്യ സുവി, തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും, ജിനു എബ്രഹാം, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.