‘ലിയോ’യുടെ വിജയത്തിന് കാരണം ലോകേഷും, വിജയ് യും മാത്രമല്ല! ലിയോ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത വിജയ് ചിത്രം ലിയോ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, സിനിമയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പ്രേക്ഷകർ ഒരു കാര്യം കൂടി പറയുന്നു, ഈ സിനിമ ഇത്രയും…

ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത വിജയ് ചിത്രം ലിയോ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, സിനിമയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പ്രേക്ഷകർ ഒരു കാര്യം കൂടി പറയുന്നു, ഈ സിനിമ ഇത്രയും വിജയിക്കാൻ കാരണം വിജയ് യും, ലോകേഷും മാത്രമല്ല അതിന്റെ മുഖ്യ പങ്കു വഹിച്ച ഒരു ടീം ഉണ്ട്, സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ വിജയ് മാത്രമല്ല നാടിനെ വിറപ്പിക്കാനെത്തിയ ഹൈന.

ചിത്രത്തിന്റെ ട്രെയ്‌ലർ എത്തിയപ്പോളും ഹൈനയുടെ സീനുകൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു, ചിത്രത്തിലെ വി എഫ് എക്സ് രംഗങ്ങൾ പറയാതിരിക്കാൻ കഴിയില്ല എന്നാണ് ആരാധകർ പറയുന്നത്. സിനിമ കണ്ടവർക്ക് മനസിലാകും ഹൈന ഒരു അക്രമകാരി മാത്രമല്ല എന്ന്. വി എഫ് എക്സ് ചെയ്യ്‌തെടുക്കുന്ന മൃഗങ്ങളെ സിനിമയിൽ എടുക്കുമ്പോൾ അത് ഒറിജിനൽ ആണെന്ന് തോന്നിപ്പിക്കുന്നത് ഒരു ചെറിയ കാര്യമല്ല

ആ ഒരു രീതിയിൽ നോക്കുവാണെങ്കിൽ ചിത്രത്തിൽ ഹൈനയും ഗംഭീര ആക്ടർ തന്നെയാണ്, ഇവിടെയാണ് ലിയോ യിലെ വി എഫ് എക്സ് വർക്കുകൾ മികച്ചു നൽകുന്നത്. ചിത്രത്തിൽ ഈ രംഗങ്ങൾ സൃഷ്ട്ടിച്ചിരിക്കുന്നത് എം പി സി ഫിലിംസ് ആണ്. ഇതൊരു ചില്ലറ ടീം അല്ല, ജംഗിൾ ബുക്ക് ,ഹാരി പോർട്ടർ, ബാറ്റ്മാൻ തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ചെയ്യ്തടീം ആണിത്