‘ഇപ്രാവശ്യവും കല്യാണം മുടക്കാന്‍ തന്നെയാണോ നിങ്ങളുടെ ഉദ്ദേശം’- അയല്‍വാശിയുടെ ട്രെയ്‌ലര്‍

സൗബിന്‍ ഷാഹിര്‍ പ്രധാന കഥപാത്രമായി എത്തുന്ന ‘അയല്‍വാശി’യിലെ ട്രെയലര്‍ റിലീസ് ചെയ്തു. ഇദ് റിലീസായി എത്തുന്ന ചിത്രം തമാശയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയെന്ന് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്.…

സൗബിന്‍ ഷാഹിര്‍ പ്രധാന കഥപാത്രമായി എത്തുന്ന ‘അയല്‍വാശി’യിലെ ട്രെയലര്‍ റിലീസ് ചെയ്തു. ഇദ് റിലീസായി എത്തുന്ന ചിത്രം തമാശയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയെന്ന് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 21 ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും. 2022 ല്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ടൊവീനോ തോമസ് ചിത്രം തല്ലുമാല നിര്‍മിച്ച ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണിത്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ആഷിക് ഉസ്മാനും, മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. മുഹ്‌സിനിന്റെ സഹോദരന്‍ ഇര്‍ഷാദ് ആണ് ചിത്രം രചിച്ചിരിക്കുന്നത്, താരത്തിന്റെ ആദ്യ രചനയും സംവിധാനവും കൂടിയാണ് ചിത്രം അയല്‍വാശി.

സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തില്‍ നിഖില വിമല്‍, ബിനു പപ്പു, ലിജോമോള്, നെസ്ലിന്‍ ,കോട്ടയം നസീര്‍, ഗോകുലന്‍, വിജയ രാഘവന്‍ തുടങ്ങിയ താരനിരകളും ചിത്രത്തില്‍ അഭിനയിക്കുന്നു.

സജിത്ത് പുരുഷന്‍ ആണ് ചിത്രത്തിന്റെ ചായാഗ്രഹകന്‍, സംഗീതം നിര്വഹിച്ചിരിക്കുന്നത് ജയ്ക്സ് ബിജോയ്. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. സ്റ്റില്‍സ് രോഹിത്, ചിത്രത്തില്‍ മേക്കപ്പും, വസ്ത്രലങ്കാരവും ചെയ്തിരിക്കുന്നത് റോണക്സ് സേവ്യറും, മഷര്‍ ഹംസ.