‘മലയാള സിനിമയില്‍ ഇതൊരു സംഭവം തന്നെ ആയിരിക്കും…..ഒരു പാന്‍ ഇന്ത്യന്‍ ലെവല്‍ ഐറ്റം ലോഡിങ്…’

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള…

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയില്‍ ഇതൊരു സംഭവം തന്നെ ആയിരിക്കും…..ഒരു പാന്‍ ഇന്ത്യന്‍ ലെവല്‍ ഐറ്റം ലോഡിങ്…..എന്നാണ് ദാസ് അഞ്ജലില്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെക്കുന്നത്.

LJP യുടെ സിനിമാ വിസ്മയം….(FL)
സിനിമ പ്രഖ്യാപിച്ച അന്നുമുതല്‍ തുടങ്ങിയ കാത്തിരിപ്പ്……
ലിജോ ജോസ് പെല്ലിശേരിക്കൊപ്പം മോഹന്‍ലാലും ഒന്നിക്കുന്നു എന്നതിനപ്പുറം…. അതൊരു കാലഘട്ടത്തിലെ ആക്ഷന്‍ ഡ്രാമ ചിത്രവും…. അതില്‍ മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനും ആണെന്നുള്ള എല്ലാ റൂമറുകളും ശരി വയ്ക്കുന്ന ഫസ്റ്റ് ലുക്ക്….
മലയാള സിനിമയില്‍ ഇതൊരു സംഭവം തന്നെ ആയിരിക്കും…..ഒരു പാന്‍ ഇന്ത്യന്‍ ലെവല്‍ ഐറ്റം ലോഡിങ്…..??
ലിജോ ജോസ് പെല്ലിശ്ശേരി????
മോഹന്‍ലാല്‍…..

‘ഇപ്പോള്‍ കാത്തിരിപ്പിനൊരു മുഖമുണ്ട്, മലൈക്കോട്ടൈ വാലിബന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഈ സിനിമയ്ക്ക് ജീവന്‍ നല്‍കാനുള്ള ഞങ്ങളുടെ യാത്രയില്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കൂ’, എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

മണലാരണ്യത്തില്‍ അലറുന്ന മുഖവുമായി വടവും കൈകളിലേന്തി നില്‍ക്കുന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഫസ്റ്റ് ലുക്കിലുള്ളത്. സിനിമയെക്കുറിച്ച് ഇതിനകം പല അഭ്യൂഹങ്ങളും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ തന്നെ സിനിമാ പ്രേക്ഷകരെല്ലാം ഏറെ ആകാംക്ഷയിലായിരുന്നു. ഗുസ്തി ചാമ്പ്യനായ ദി ഗ്രേറ്റ് ഗാമയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്ന വാര്‍ത്തയാണ് അഭ്യൂഹങ്ങളില്‍ മുന്നിലുണ്ടായിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയില്‍ ഗുസ്തിക്കാരനായിരുന്ന റുസ്തം-ഇ-ഹിന്ദ് എന്നറിയപ്പെടുന്ന ഗാമയുടെ കഥയായിരിക്കും ചിത്രം പറയുന്നതെന്നുമായിരുന്നു സൂചനകള്‍.

ഒക്ടോബര്‍ 25-നായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഈ വര്‍ഷം ജനുവരി പതിനെട്ടിനായിരുന്നു രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. രാജസ്ഥാനിലെ പൊഖ്റാന്‍ കോട്ടയിലും ജയ്‌സാല്‍മീറിലും അടക്കമായി 75 ദിവസത്തോളം നീണ്ട ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. സിനിമയുടേതായി ഈസ്റ്റര്‍ ദിനത്തില്‍ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് ഡേറ്റ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും ഏറെ വ്യത്യസ്തമായിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചനാണ്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേക്കപ്പ് റോണക്‌സ് സേവ്യര്‍ ആണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബ’ന്റെ നിര്‍മ്മാണ പങ്കാളികളാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: സ്‌നേക്ക്പ്ലാന്റ്.