ഓവര്‍ കോട്ട് ഇട്ട് ശരീരം മറച്ച് നടക്കേണ്ട അവസ്ഥയായി!!! പ്രചോദനമായത് ഹണി റോസ്

ജീവിതത്തിലെ പ്രതിസന്ധികളെ സധൈര്യം നേരിട്ട് പ്രശസ്തിയിലേക്ക് ചുവടുവച്ചിരിക്കുകയാണ് ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ആയിഷ പീച്ചസ്. നിരവധി വിമര്‍ശനങ്ങളെ നേരിട്ടാണ് ആയിഷ തന്റെ കരിയറില്‍ വിജയം നേടിയിരിക്കുന്നത്. ഇപ്പോഴിതാ നടി ഹണി റോസാണ് തനിക്ക് പ്രചോദനമായതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്…

ജീവിതത്തിലെ പ്രതിസന്ധികളെ സധൈര്യം നേരിട്ട് പ്രശസ്തിയിലേക്ക് ചുവടുവച്ചിരിക്കുകയാണ് ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ആയിഷ പീച്ചസ്. നിരവധി വിമര്‍ശനങ്ങളെ നേരിട്ടാണ് ആയിഷ തന്റെ കരിയറില്‍ വിജയം നേടിയിരിക്കുന്നത്. ഇപ്പോഴിതാ നടി ഹണി റോസാണ് തനിക്ക് പ്രചോദനമായതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ആയിഷ.

സോഷ്യലിടത്ത് വലിയ വിമര്‍ശനം നേരിടേണ്ടി വരുന്ന നടിയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഹണി റോസ്. ഉദ്ഘാടനങ്ങളും സിനിമാ പ്രൊമോഷനുമായെല്ലാം തിരക്കിലാണ് ഹണി. അതേസമയം, മലയാളത്തില്‍ ബോഡി ഷെയിമിങ് ഏറ്റവും കൂടുതല്‍ നേരിട്ട നടിയും ഹണിയാകും. എന്നാല്‍ വളരെ കൂളായിട്ടാണ് ഹണി വിമര്‍ശനങ്ങളോട് പ്രതികരിക്കാറുള്ളത്. കളിയാക്കുന്നവരോട് പോലും ചിരിച്ച് കാണിക്കുകയാണ് താരം ചെയ്യാറുള്ളത്.

താന്‍ നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ചും രണ്ടാം വിവാഹത്തെ കുറിച്ചും ആയിഷ തുറന്നുപറയുകയാണ്. ഭാര്യ മരിച്ചിട്ട് നില്‍ക്കുന്ന ഭര്‍ത്താക്കന്മാരോട് കുറഞ്ഞത് ഒരു മാസമെങ്കിലും കഴിയുമ്പാള്‍ വെള്ളം തൊട്ട് തരാനെങ്കിലും ഒരാള്‍ കൂടെ വേണ്ടേ? എന്ന ചോദ്യം വരും. എന്നാല്‍ നേരെ മറിച്ച് ഭര്‍ത്താവ് മരിച്ച സ്ത്രീയോടാണെങ്കില്‍ അങ്ങനെ ചോദിക്കാന്‍ ആരുമുണ്ടാവില്ലെന്ന് ആയിഷ പറയുന്നു.

വിവാഹിതയും ഒന്നോ രണ്ടോ കുട്ടികളും ഉണ്ടെങ്കില്‍ അവരോട് വീണ്ടുമൊരു വിവാഹം കഴിക്കാന്‍ ആരും പ്രോത്സാഹിപ്പിക്കില്ല. നമ്മുടെ സമൂഹം എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് അറിയില്ലെന്ന് ആയിഷ പറയുന്നു.

എനിക്ക് വീണ്ടുമൊരു അടിമയെ പോലെ ജീവിക്കാന്‍ താല്‍പര്യമില്ലായിരുന്നു. എന്റെ സ്വപ്നങ്ങളിലൂടെ സഞ്ചരിക്കാന്‍ പറ്റുന്ന ഒരു സുഹൃത്തിനെയായിരുന്നു എനിക്ക് ആവശ്യമുണ്ടായിരുന്നത്. എന്റെ മക്കളെ മനസിലാക്കുന്നതും ഫാഷന്‍ ഫീല്‍ഡില്‍ ജോലി ചെയ്യാനും എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും കുഴപ്പമില്ലാത്ത ഒരു നല്ല പങ്കാളിയെയാണ് ഞാന്‍ ആഗ്രഹിച്ചത്.

ഒരുപാട് പ്രൊപ്പോസല്‍സ് വന്നിരുന്നു. വീട്ടുകാര്‍ എന്റെ പേര് മാട്രിമോണിയയിലും കൊടുത്തിരുന്നു. എന്നാല്‍ അങ്ങനെ വിളിക്കുന്നവരോക്കെ കുട്ടികളെ മാതാപിതാക്കളുടെ അടുത്ത് നിര്‍ത്താമെന്നാണ് പറഞ്ഞിരുന്നത്. നമുക്ക് ഒരുമിച്ച് ദുബായിലേക്ക് പോകാം, കുട്ടികള്‍ സേഫായി നിന്റെ മാതാപിതാക്കളുടെ അടുത്ത് നില്‍ക്കട്ടെ, എന്നായിരുന്നു അവരൊക്കെ പറഞ്ഞത്.

അതേസമയം ഭാര്യ മരിച്ചിട്ട് പുരുഷന്‍ വിവാഹം കഴിക്കുന്നതാണെങ്കില്‍ അയാളുടെ മക്കളെ വരുന്ന സ്ത്രീ നോക്കണം. സെലിബ്രിറ്റികളുടെ ജീവിതത്തില്‍ പോലും അങ്ങനെയാണ്. എന്നാല്‍ എന്റെ ജീവിതത്തിലേക്ക് രണ്ടാമത് വന്നയാള്‍ മക്കളെ അത്രയധികം സ്നേഹിക്കുന്ന വ്യക്തിയാണ്. എന്നെക്കാളും കൂടുതല്‍ മക്കളെ സ്നേഹിക്കുന്നുണ്ടെന്നും ആയിഷ പറയുന്നു.

ഫാഷന്‍ ഫീല്‍ഡിലേക്ക് വന്നതിന് ശേഷമാണ് തന്റെ ഡ്രസ്സിങ് രീതികളൊക്കെ മാറിയത്. ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിച്ചിട്ട് ഇഷ്ടമുള്ള വേഷമൊക്കെ ധരിക്കാന്‍ തുടങ്ങി. പിന്നെ ഇന്‍സ്റ്റാഗ്രാമിലും മറ്റുമൊക്കെ ഫോട്ടോസ് പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത് തുടങ്ങിയത് നടി ഹണി റോസിനെ കണ്ടിട്ടാണ്. എന്നെങ്കിലും എനിക്ക് ആ കടപ്പാട് അറിയിക്കണമെന്നും ആയിഷ പറയുന്നു.

കുറച്ച് തടിച്ച് ചബ്ബിയുമായിട്ടുള്ള സ്ത്രീകള്‍ക്ക് ബോഡി ഷെയിമിങ് നേരിടേണ്ടി വരുന്നത് സാധാരണമാണ്. ദുബായില്‍ നിന്നും താനും നാട്ടില്‍ വന്നപ്പോള്‍ അത്തരം അനുഭവങ്ങള്‍ നേരിട്ടിരുന്നു. താന്‍ നടക്കുന്നത് കാണുമ്പോള്‍ നാട്ടിലെ ആണുങ്ങള്‍ താറാവ് എന്ന് വിളിച്ച് കളിയാക്കിയിരുന്നു. തന്റെ ശരീരവും നടപ്പും കണ്ടിട്ടായിരുന്നു അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്. അതോടെ ഇതോടെ ഓവര്‍ കോട്ട് ഇട്ട് ശരീരം മറച്ച് നടക്കേണ്ട അവസ്ഥയിലായി.

എന്നാല്‍ ഹണി റോസ് ഉദ്ഘാടനങ്ങളിലും മറ്റും വന്ന് നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് തനിക്കും ആത്മവിശ്വാസം കിട്ടിയതെന്നും താരം പറയുന്നു. വിമര്‍ശനങ്ങളെ ഹണി കൈകാര്യം ചെയ്യുന്നത് കണ്ടപ്പോഴാണ് തനിക്കും സമാധാനമായതെന്നും ആയിഷ പറയുന്നത്.