മോഹൻലാലുമായുള്ള ബന്ധം വെച്ച് താൻ ഇതുവരെയും സിനിമ ചെയ്യ്തിട്ടില്ല ‘ ;എന്നാൽ ലാലിനൊരു പ്രത്യേകത ഉണ്ട്!  വെളിപ്പെടുത്തി ബി. ഉണ്ണികൃഷ്ണൻ 

മലയാളികൾക്ക് പരിചിതനായ എഴുത്തുകാരനും സംവിധായകനുമാണ് ബി.ഉണ്ണികൃഷ്ണൻ. മോഹൻലാൽ നായകൻ ആയെത്തിയ ആറാട്ട് എന്ന സിനിമയുടെ റിലീസിന് ശേഷം രൂക്ഷമായ സൈബർ ആക്രമണമാണ് ബി.ഉണ്ണികൃഷ്ണന് നേരിടേണ്ടി വന്നത്. ബന്ധുവാണ് എന്നതിന്റെ പേരിൽ മുതലെടുത്ത് ബി.ഉണ്ണികൃഷ്ണൻ മോഹൻലാലിനെ…

മലയാളികൾക്ക് പരിചിതനായ എഴുത്തുകാരനും സംവിധായകനുമാണ് ബി.ഉണ്ണികൃഷ്ണൻ. മോഹൻലാൽ നായകൻ ആയെത്തിയ ആറാട്ട് എന്ന സിനിമയുടെ റിലീസിന് ശേഷം രൂക്ഷമായ സൈബർ ആക്രമണമാണ് ബി.ഉണ്ണികൃഷ്ണന് നേരിടേണ്ടി വന്നത്. ബന്ധുവാണ് എന്നതിന്റെ പേരിൽ മുതലെടുത്ത് ബി.ഉണ്ണികൃഷ്ണൻ മോഹൻലാലിനെ വെച്ച് മോശം തിരക്കഥകൾ സിനിമയാക്കുന്നുവെന്ന ആക്ഷേപമാണ് ഏറ്റവും കൂടുതൽ കേട്ടത്. അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും മോശം മോഹൻലാൽ സിനിമയെന്നാണ് ആറാട്ടിനെ സിനിമാ പ്രേമികൾ വിശേഷിപ്പിച്ചത്. എന്നാൽ ബന്ധുവാണ് എന്നതിന്റെ ബലം വെച്ച് മോഹൻലാലുമായി സിനിമ ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്ന് പറയുകയാണ് ഇപ്പോൾ ബി. ഉണ്ണികൃഷ്ണൻ  മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ.ലാലിനൊരു പ്രത്യേകത ഉണ്ട് , ഇന്നേവരെ ഒരു സംവിധായകനേയും എഴുത്തുകാരനേയും അങ്ങോട്ട് വിളിച്ച് എനിക്കൊരു സിനിമ ചെയ്യണമെന്ന് ലാൽ പറഞ്ഞിട്ടില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പറയുന്നു. മോഹൻലാലിനൊപ്പം അഞ്ചോളം സിനിമകൾ ബി.ഉണ്ണികൃഷ്ണൻ ചെയ്തിട്ടുണ്ട്. മോഹൻലാൽ-മമ്മൂട്ടി എന്നത് പോലൊന്ന് ഇനി സംഭവിക്കുമോ എന്നതിനെ കുറിച്ചും ബി.ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.

മോഹൻലാൽ-മമ്മൂട്ടി എന്നത് പോലൊന്ന് ഇന്നത്തെ സിനാരിയോയിൽ സംഭവിക്കുമെന്ന് തോന്നുന്നില്ല. ഒരു ദിവസം നാല് സിനിമകൾ വരെ അന്നത്തെ നടന്മാർ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ അന്ന് സിനിമ റിലീസ് ചെയ്യുക എന്നത് അന്ന് യുദ്ധമൊന്നും അല്ല.’അതുപോലെ  ‘ഒരു സുഹൃത്തോ നിർമാതാവോ വിളിച്ചാൽ അങ്ങ് പോവുകയാണ് ചെയ്യുന്നത്. തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും ഒരു ഹോട്ടലിന്റെ ലോബിയിൽ ഒരു വിഷമ ഘട്ടത്തിൽ ഇരിക്കുമ്പോൾ വെറുതെ അതുവഴി നടന്നു പോയ ആളാണ് മോഹൻലാൽ. അന്ന് അവർ അദ്ദേ​ഹത്തോട് ചോദിച്ചു ഒരു പടം ചെയ്യാമോയെന്ന്.’ എത്ര ദിവസം വേണമെന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. ഇരുപത് ഇരുപത്തിയഞ്ച് ദിവസം മതിയെന്ന് അവർ പറഞ്ഞു. രണ്ടായിട്ട് തന്നാൽ മതിയോയെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ ഒക്കെയെന്ന് പറഞ്ഞു. അങ്ങനെ സംഭവിച്ചതാണ് രാജാവിന്റെ മകൻ. സ്ക്രിപ്റ്റ് വായിച്ചൊന്നും ചെയ്ത സിനിമയല്ല.

അതുപോലെ തന്നെ രാജാവിന്റെ മകനു ശേഷം അദ്ദേഹം ചെയ്ത സിനിമകളെല്ലാം വൈവിധ്യം നിറഞ്ഞതായിരുന്നു.’ അതുപോലുള്ള വൈവിധ്യമാർന്ന സിനിമകൾ ഇന്നത്തെ താരങ്ങൾക്ക് വേണ്ടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് ബൃഹത് ആഖ്യാനങ്ങൾ സംഭവിക്കില്ലായിരിക്കാം’, എന്നാണ് ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത്. ബന്ധുത്വം കൊണ്ടാണോ മോഹൻലാലിനെ വെച്ച് നിരന്തരം സിനിമ ചെയ്യാൻ സാധിക്കുന്നതെന്ന വിഷയത്തിലും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ബന്ധുത്വമൊന്നും അതിൽ ഒരു ഫാക്ടറേയല്ല. 2008ലാണ് ഞാൻ മോഹൻലാലുമായി സിനിമ ചെയ്യുന്നത്. പക്ഷെ 1999 മുതൽ സിനിമയിലുണ്ട്. ബന്ധുത്വമുണ്ടെങ്കിൽ സിനിമയിൽ വന്നതിന്റെ പിറ്റേവർഷം തന്നെ ഞാൻ സിനിമ ചെയ്തേനെ. സ്ട്രേറ്റ് എൻട്രി കിട്ടുമായിരുന്നല്ലോ. പക്ഷെ ഞങ്ങൾ തമ്മിൽ വളരെ നല്ല അടുപ്പമുണ്ട്. പക്ഷെ സിനിമയുടെ കാര്യം വരുമ്പോൾ‌ ഞങ്ങൾ രണ്ടുപേരും നൂറ് ശതമാനം പ്രൊഫഷണലായിരുന്നു.’ എനിക്ക് മോഹൻലാലിന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമയാണ് വില്ലൻ. കോമേഴ്സ്യലി നഷ്ടം വരാത്ത സിനിമയാണ്. അതുപോലെ തന്നെ മോഹൻലാൽ റിജക്ട് ചെയ്ത മൂന്ന് തിരക്കഥകളുണ്ട്. അതിൽ രണ്ടെണ്ണം നല്ലതാണെന്ന തോന്നൽ എനിക്കുണ്ട്. അതുപോലെ ഞാൻ കേട്ടു മോഹൻലാൽ സംവിധായകരെ അങ്ങോട്ട് അപ്രോച്ച് ചെയ്ത് സിനിമ ചെയ്യിപ്പിക്കുന്നൂവെന്ന്. അത് പറഞ്ഞവരുടെ ചിന്ത മോഹൻലാൽ എന്തോ മഹാകെടുതിയിലാണെന്നാണ്. അങ്ങനെ പറയുന്നത് മോഹൻലാലിനെ കുറിച്ച് ഒരു ധാരണയും ഇല്ലാത്തതു കൊണ്ടാണ്. ഇന്നേവരെ ഒരു സംവിധായകനേയും എഴുത്തുകാരനേയും അങ്ങോട്ട് വിളിച്ച് എനിക്കൊരു സിനിമ ചെയ്യണമെന്ന് ലാൽ പറഞ്ഞിട്ടില്ല. അത് നൂറ് ശതമാനം ഉറപ്പോടെ എനിക്ക് പറയാൻ പറ്റും. ആ ഒരു രീതി അദ്ദേഹത്തിനില്ലെന്നും’, ബി.ഉണ്ണികൃഷ്ണൻ പറയുന്നു.