രജനികാന്തിന്റെ ‘ബാബ’ വീണ്ടും തിയറ്ററുകളിലേക്ക്

Follow Us :

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്തിനെ നായകനാക്കി സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് ബാബ. ഇപ്പോഴിതാ സിനിമ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമ ഡിജിറ്റൽ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.


ലോട്ടസ് ഇൻറർനാഷണലിൻറെ ബാനറിൽ സിനിയിലെ നായകനായ രജനീകാന്ത് തന്നെയായിരുന്നു ചിത്രത്തിൻറെ നിർമ്മാണം.എന്നാൽ പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്‌സ് ഓഫീസിൽ വിജയിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. വൻ പരാജയം ഏറ്റുവാങ്ങിയ സിനിയുടെ വിതരണക്കാർക്കും വൻ നഷ്ടം നേരിട്ടിരുന്നു.ആ നഷ്ടം നികത്തിയത് രജനി കാന്ത് ആയിരുന്നു.സിനിമ പ്രദർശനത്തിന് എത്തിയത് 2002 ഓഗസ്റ്റ് 15 നാണ് .

ഹിമാലയത്തിലെ ഒരു സന്യാസിയുടെ പുനർജന്മമായ ഒരു യുവാവിന്റെ കഥയായിരുന്നു ബാബ. ദുഷ്ടന്മാർക്കെതിരെയും അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെയും നടത്തുന്ന പോരാട്ടമായിരുന്നു സിനിമയുടെ ഇതിവൃത്തം ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് രജനീകാന്ത് തന്നെയാണ്. ഗോപു- ബാബു, എസ് രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത്. എ.ആർ റഹ്‌മാനായിരുന്നു സിനമയ്ക്ക് സംഗീതം ഒരുക്കിയത്. ഛോട്ട കെ നായിഡു ആയിരുന്നു സിനിമയുടെ ഛായാഗ്രാഹകൻ. വി.ടി വിജയനായിരുന്നു ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്