Film News

‘വിഗ് അഴിച്ച മോഹൻലാലിനെ കണ്ട് ഞെട്ടി’ ; വെളിപ്പെടുത്തി ബാബു നമ്പൂതിരി

താരങ്ങളുടെ വയസും സൗന്ദര്യവും ഒക്കെ സിനിമയുമായി ബന്ധപ്പെട്ട് എപ്പോഴും ചർച്ചയാവുന്ന ഒരു കാര്യമാണ് . തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത് ഓഫ് സ്‌ക്രീനിൽ അതായത്  സിനിമയിൽ അഭിനയിക്കാത്തപ്പോൾ ഒരിക്കലും മേക്കപ്പ് ചെയ്യുകയോ മറ്റോ ചെയ്യാറില്ല. എന്നാൽ മലയാളസിനിമാ ലോകത്തേക്ക്  വരുമ്പോൾ മമ്മൂട്ടിയുടെ പ്രായവും സൗന്ദര്യവും എപ്പോഴും ചർച്ചയാവുന്ന കാര്യമാണ്.   ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും വിഗ് വെച്ചാണ് നിത്യജീവിതത്തിൽ മുന്നോട്ട് പോവുന്നതെന്ന് പറയുകയാണ് നടൻ ബാബു നമ്പൂതിരി.   മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ തനിസ്വരൂപം ആളുകൾക്ക് മുന്നിൽ കാണിക്കുന്നതാണ് നല്ലതെന്നും അവർ രജനീകാന്തിനെ കണ്ട് പഠിക്കട്ടെയെന്നും ഒരു യു ട്യബ് ചാനലിന്  നൽകിയ അഭിമുഖത്തിൽ ബാബു നമ്പൂതിരി പറഞ്ഞു. വിഗ് അഴിച്ച മോഹൻലാലിനെ കണ്ട് ഒരു നടൻ ഞെട്ടിപ്പോയ കഥയും അഭിമുഖത്തിൽ ബാബു നമ്പൂതിരി പറയുന്നുണ്ട് .

മോഹൻലാലിന് നല്ല ആകാരസൗഭവം ഉണ്ട്. നീളം, തടി,അയാളുടെ അഭിനയ മികവ്, നാലാള് വന്നാലും മോഹൻലാലിന് അടിച്ച് വീഴ്ത്താനാകും എന്ന തോന്നൽ ജനത്തിന് ഉണ്ടാകും. മോഹൻലാലിന്റെ ഇടിപടങ്ങൾ അല്ല ആളുകൾക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങൾ ഓടിയത് മോഹൻലാലിന്റെ മികവ് കൊണ്ടുമാത്രമല്ല എന്നും . കൂടെയുള്ള ആർട്ടിസ്റ്റുകൾ, നടിമാർ എന്നിവരൊക്കെ നന്നായി ചെയ്തത് കൊണ്ടാണെന്നും ബാബു നമ്പോത്തിരി പറയുന്നുണ്ട്. ആറാം തമ്പുരാനിൽ  ഒരു ഹീറോ പരിവേഷം  കൊടുത്തിട്ടുണ്ട് മോഹൻലാലിന്. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരു ആണ് ആണ് മോഹൻലാൽ ഈ സിനിമയിലേനും ബാബു നമ്പൂതിരി പറഞ്ഞു. . പിന്നെ മഞ്ജുവാര്യരുടെ അഭിനയവും കൂടെ  യോജിച്ചപ്പോൾ ഭയങ്കര ക്ലിക്കായി ആ സിനിമ,ആ സിനിമയിലെ പാട്ടുകളും ക്ലിക്ക് ആയെന്നും കൂട്ടിച്ചേർത്തു. .ഇത്രയും പടങ്ങൾ ചെയ്ത മോഹൻലാലിൽ നിന്ന് വീണ്ടും വെറൈറ്റി വേണമെന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ് എന്നും ബാബു നംബൂതി പറഞ്ഞു . അതിനു  കാരണമായി പറയുന്നത് ഇങ്ങനെ ആണ് . നമ്മൾ ഒരു കഥാപാത്രം ചെയ്യുമ്പോൾ നമ്മുടെ മാനറിസം ആ കഥാപാത്രത്തിൽ കുറേശെ കടന്ന് വരാം. പിന്നേം വെറെറ്റി വേണമെന്ന് പറഞ്ഞാൽ ബുദ്ധിമുട്ടായിരിക്കും. മോഹൻലാലിനെ ഹീറോ ആയി കാണാനാണ് ജനങ്ങൾക്കിഷ്ടം. ഫാസിൽ, സത്യൻ അന്തിക്കാട് പടങ്ങളിലൂടെ മറ്റ് റോളുകളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം കാണിച്ചിട്ടുണ്ട്.മമ്മൂട്ടിയും മോഹൻലാലും എല്ലാ റോളും ചെയ്ത് കഴിഞ്ഞു. പുതിയ തലമുറയിലെ ആളുകൾക്ക് അഭിനയം അറിയാം. സിനിമയിലെ സ്ക്രിപ്റ്റിൽ കുടുംബ ബന്ധങ്ങൾ വരുന്നില്ല. ജനങ്ങൾക്ക് വേണ്ടത് അതല്ലെന്നാണ് അവർ പറയുന്നത്. ഇതൊരു സൈക്കിളാണ്. മാറിമാറി വരും.

തമിഴിലൊക്കെ രജനീകാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമേ അദ്ദേഹം ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ രജനീകാന്തിന്  യാതൊരു മടിയും ഇല്ല. തന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകൾ രജനികാന്തിനെ  ഇഷ്ടപ്പെടുന്നത്. അത് പോലെ മമ്മൂട്ടിയും മോഹൻലാലും വിഗ്ഗൊന്നുമില്ലാതെ ഇറങ്ങി നടക്കണം എന്നും ബാബു നമ്പൂതിരി അഭിപ്രായപ്പെടുന്നു.   കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് നമ്മുടെ പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും അങ്ങനെ ആണെന്നും . മുടിയില്ലായ്മ കാണിക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് കാണിക്കുന്നത് നടൻ സിദ്ധിഖ് മാത്രമാണ് എന്നും ബാബു നമ്പൂതിരി പറഞ്ഞു . മോഹൻലാൽ തന്റെ യഥാർത്ഥ രൂപം  ലാലു അലക്സിന് മുന്നിൽ കാണിച്ചിരുന്നതായി കേട്ടിട്ടുണ്ട്. താൻ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേ എന്ന് സ്വയം പറഞ്ഞ് മോഹനലാൽ വിഗ് മാറ്റിയതായാണ് കേട്ടിട്ടുള്ളതെന്നും. അത് കണ്ട ഞെട്ടി ലാലു അലക്സ് ഓടിയെന്നും ബാബു നമ്പൂതിരി പറഞ്ഞു. ഇക്കാര്യം തന്നോട് ലാലു അലക്സ് തന്നെയാണ്  പറഞ്ഞിട്ടുലത്തീനും വ്യക്തമാക്കി . മോഹൻലാൽ വിഗ് വെക്കാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്. മമ്മൂട്ടിക്ക് പ്രായമായല്ലോ. താരങ്ങൾ അവരുടെ സൗന്ദര്യത്തെ കുറിച്ച് ഭയങ്കര കോൺഷ്യസ് ആണ്. നടൻമാർ രജനിയെ കണ്ട് പഠിക്കട്ടെ. കമൽഹാസൻ അടുത്തിടെ കേരളീയം പരിപാടിക്ക് വന്നപ്പോൾ പ്രായം തോന്നിക്കുന്ന രീതിയിലാണ് വന്നത്. അത്ര കോൺഷ്യസ് അല്ലെന്ന് തോന്നി’എന്നും  ബാബു നമ്പൂതിരി പറഞ്ഞു.

Trending

To Top