‘വേദിയിൽ രണ്ട് കാമുകിമാരും ഒരുമിച്ചെത്തി’ ; നടിമാർക്ക് കാർത്തിക് ആര്യന്റെ മറുപടി

ബോളിവുഡിലെ ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. താരങ്ങളുടെ രസകരമായ തുറന്നു പറച്ചിലുകളും വിവാദപരമായ വെളിപ്പെടുത്തലുകളും കൊണ്ടുമെല്ലാം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് കോഫി വിത്ത് കരണ്‍. കരണ്‍ ജോഹര്‍ അവതാരകനായ പരിപാടിയില്‍ അതിഥിയായി…

ബോളിവുഡിലെ ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. താരങ്ങളുടെ രസകരമായ തുറന്നു പറച്ചിലുകളും വിവാദപരമായ വെളിപ്പെടുത്തലുകളും കൊണ്ടുമെല്ലാം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് കോഫി വിത്ത് കരണ്‍. കരണ്‍ ജോഹര്‍ അവതാരകനായ പരിപാടിയില്‍ അതിഥിയായി എത്തുക എന്നത് തന്നെ ബോളിവുഡില്‍ അംഗീകരിക്കപ്പെട്ടുവെന്നതിന്റെ അടയാളമായിട്ടാണ് താരങ്ങൾ കരുതുന്നത്. ഇപ്പോഴിതാ പുതിയ സീസണുമായി എത്തിയിരിക്കുകയാണ് കോഫി വിത്ത് കരണ്‍. കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത്  നടിമാരായ സാറ അലി ഖാനും അനന്യ പാണ്ഡെയുമായിരുന്നു. ഇരുവരും ബോളിവുഡിലെ താരകുടുംബങ്ങളില്‍ നിന്നുമുള്ളവരാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്തിട്ടുണ്ട് ഈ നടിമാർ.

അതേസമയം രണ്ടു പേരും കാര്‍ത്തിക് ആര്യന്റെ മുന്‍ കാമുകിമാരുമാണ്. ബോളിവുഡിൽ ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഇംത്യാസ് അലിയുടെ ലവ് ആജ് കൽ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ്‌ സാറ അലിഖാനും കാര്‍ത്തിക്ക് ആര്യനും തമ്മിൽ പ്രണയത്തിലാകുന്നത്. പതി പത്‌നി ഓര്‍ വോയില്‍ അഭിനയിക്കുമ്പോഴാണ് കാര്‍ത്തിക് ആര്യൻ  അനന്യ പാണ്ഡെയുമായി പ്രണയത്തിലാകുന്നത്. എന്നാൽ  ഇരു പ്രണയങ്ങള്‍ക്കും അല്‍പ്പായുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കോഫി വിത്ത് കരണില്‍ പംകെടുക്കാൻ എത്തിയപ്പോള്‍ കാര്‍ത്തിക് ആര്യനുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് അനന്യയും സാറയും സംസാരിച്ചിരുന്നു. എന്നാല്‍ സാറയുടേയും അനന്യയുടേയും ആ തുറന്നു പറച്ചിലുകള്‍ കാര്‍ത്തിക് ആര്യന് അത്ര സുഖിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാന്‍. നേരത്തെ കരണ്‍ ജോഹറുമായും കാര്‍ത്തിക് ആര്യന്‍ പിണങ്ങിയിരുന്നു.

കരണ്‍ ജോഹറിന്റെ ദോസ്താന 2വില്‍ നിന്നും കാര്‍ത്തിക് പിന്മാറിയതോടെയാണ് ഇരുവരും തമ്മില്‍ തെറ്റി പിരിയുന്നത്. പിന്നീട് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ കരണ്‍ ജോഹറിന്റെ ഷോയില്‍ വച്ച് തന്റെ രണ്ട് മുന്‍കാമുകിമാരും ചേര്‍ന്ന് തന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കാര്‍ത്തിക് ആര്യനെ അസ്വസ്ഥനാക്കിയിരിക്കുകയാണ് ഇപ്പോൾ. എനിക്ക് തോന്നുന്നത് രണ്ടു പേര്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് മൂന്നാമതൊരാള്‍ അഭിപ്രായം പറയരുത് എന്നാണ്. എല്ലാവരും അവരവരുടെ റിലേഷന്‍ഷിപ്പുകളെ ആദരിക്കണം. ഞാന്‍ എന്റെ പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതാണ്. കാര്യങ്ങള്‍ വിചാരിച്ചത് പോലെ നടന്നില്ലെങ്കില്‍ ആ ബന്ധത്തെക്കുറിച്ച് പറയുന്നത് ശരിയല്ല. ഒരുമിച്ചായിരിക്കുമ്പോള്‍ അങ്ങനെയായി തീരും എന്ന് ചിന്തിക്കില്ലല്ലോ. അവസാനം എന്ന് കരുതില്ലല്ലോ. ആ സമയത്തെ ബഹുമാനിക്കണം. അവനവനേയും ബഹുമാനിക്കണം. ഒരാളെക്കുറിച്ച് മാത്രം ചിന്തിച്ച് സംസാരിക്കരുത്. രണ്ടാമത്തെ ആളെക്കുറിച്ചും ചിന്തിക്കണം” എന്നായിരുന്നു കാര്‍ത്തിക് ആര്യന്റെ പ്രതികരണം. അതേസമയം  ബോളിവുഡിൽ നിരവധി ആരാധകരുളള യുവതാരമാണ് കാർത്തിക് ആര്യൻ,. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ ഒരുപിടി മികച്ച ആരാധകരെ സ്വന്തമാക്കാൻ താരത്തിനായിരുന്നു. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും താരം സജീവമാണ്. മുൻപ് ഒരഭിമുഖത്തിൽ നടി ദീപിക പദുകോണിനെ പോലെയുള്ള ഭാര്യയെ വേണമെന്ന് കാർത്തിക് ആര്യൻ പറഞ്ഞത് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.  ബോളിവുഡ് ഹങ്കാമ സംഘടിപ്പിച്ച ചാറ്റ് സെക്ഷനിലാണ് തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ചും ഭാവി വധുവിന് ആവശ്യമായ ഗുണങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തിയത്. ഭാവി വധുവിനെ കുറിച്ചുള്ള സങ്കൽപ്പത്തെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോഴായിരുന്നു ദീപികയുടെ പേര് താരം പറഞ്ഞത്.  അതേസമയം സാറ തന്നെയാണ് കാർത്തിക് ആര്യനോടുളള തന്റെ ക്രഷിനെ കുറിച്ച് പ്രേക്ഷകരുടെ മുന്നിൽ വെളിപ്പെടുത്തിയിരുന്നത്. അച്ഛൻ സെയ്ഫ് അലിഖാനോടൊപ്പം മുൻപ് ഒരിക്കൽ കോഫി വിത്ത് കരണിൽ വന്നപ്പോയിരുന്നു സാറ തന്റെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയത്.