കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലാതെ ആ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ദിവസം ഇന്നും ഓർമ്മയുണ്ട്

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്. വില്ലനായി ആണ് ആദ്യം സിനിമയിൽ താരം തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു…

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്. വില്ലനായി ആണ് ആദ്യം സിനിമയിൽ താരം തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സാൾട്ട് ആൻഡ് പെപ്പർ സിനിമയിൽ കൂടി അത് വരെ മലയാളികൾക്ക് തന്നോട് ഉണ്ടായിരുന്ന മുഴുവൻ ഇമേജും പൊളിച്ച് കൊണ്ട് കോമഡി ചെയ്തുകൊണ്ടാണ് താരം എത്തിയത്. അതിനു ശേഷം നല്ല നല്ല കഥാപാത്രങ്ങൾ ആണ് താരത്തെ കാത്തിരുന്നത്. വില്ലൻ വേഷങ്ങൾ മാത്രം അല്ല, ഹാസ്യ വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് താരം ഇപ്പോൾ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരത്തിനോടുള്ള സിനിമ പ്രേമികളുടെ പഴയ പേടിയും ഭയവും എല്ലാം ഇല്ലാതായിരിക്കുകയാണ്. നിരവധി നല്ല കഥാപാത്രങ്ങൾ ആണ് താരം ഇന്ന് അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ഒരു എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കഴിഞ്ഞ കാലത്തിനെ കുറിച്ച് ബാബുരാജ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചില സിനിമകൾ നിർമ്മാണം ചെയ്തു തനിക് പരാജയം നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് ബാബുരാജ് പറയുന്നത്. ഞാൻ അടുക്കള രഹസ്യം അങ്ങാടിപ്പാട്ട് എന്ന് സിനിമ നിർമ്മിക്കുന്ന സമയത്ത് കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലായിരുന്നു. ഒരുപാട് പേര് ചേർന്ന് സഹായിച്ചയാണ് സിനിമയുടെ ഡിസ്ട്രിബൂഷൻ നടന്നത്. അത്രത്തോളം മോശം അവസ്ഥയിൽ ആയിരുന്നു താൻ അന്ന്. അന്നൊക്കെ മദ്രാസിൽ നിന്ന് ആണ് പടം പെട്ടിയിലാക്കി കൊണ്ട് വരുന്നത്. ട്രെയിനിലാണ് ഇങ്ങനെ പെട്ടി കൊണ്ടുവരുന്നത്. ട്രെയ്നിന്റെ അവസാന കമ്പാർട്ട്മെന്റിന്റെ പിന്നിലെ എക്സ് എന്ന ചിഹ്നമൊക്കെ കണ്ട് പടം ഓടി ലാഭത്തിലാവുമെന്ന പ്രതീക്ഷയോടെ ഞാൻ നിൽക്കുമായിരുന്നു.

അപ്പോഴാണ് തിരിച്ചു പോവാനുള്ള വണ്ടിക്കൂലി പോലും തന്റെ കയ്യിൽ ഇല്ല എന്ന് എനിക്ക് മനസ്സിലാകുന്നത്. പൈസ ഇല്ലാതെ നാട്ടിലേക്ക് പോകുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയാതിരുന്ന സമയത്ത് ആണ് ഹംസാക്ക എന്നെയും കൂട്ടി ഒരിടത്ത് പോകുന്നത്. തമിഴ് നടൻ അർജുൻ സാറിന്റെ വീട്ടിലേക്ക് ആണ് എന്നെ കൊണ്ട്പോയത് . എന്നെ കണ്ടിട്ട് അവിടെ ഇരുന്ന ഒരു ലെന്സ് എടുത്ത് കണ്ണിൽ വെക്കാൻ എന്നോട് പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തപ്പോൾ ഓക്കേ ആണെന്നും അഡ്വാൻസ് കൊടുത്തോളു എന്ന് അർജുൻ സാർപാഞ്ഞു . ഞാൻ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നപ്പോൾ ഹംസാക്ക എന്നോട് പറഞ്ഞു പണം വാങ്ങാൻ. അങ്ങനെ റെഡി കാശ് ആയി 25000 രൂപ എനിക്ക് കിട്ടി. അന്നൊക്കെ ഇത് വലിയ തുക ആയിരുന്നു. പിന്നെ ആണ് അറിയുന്നത് അദ്ദേഹത്തിന്റെ അടുത്ത പടത്തിലേക്ക് വില്ലനായി എന്നെ സെലക്റ്റ് ചെയ്തതിന്റെ അഡ്വൈസൻ ആയിരുന്നു ഈ പണമെന്നു. ശരിക്കും അന്ന് അർജുൻ സാർ എന്റെ രക്ഷകനായാണ് എത്തിയത്.