അഖില്‍ മാരാര്‍ കിരീടം ചൂടുമോ? ഹരി പത്തനാപുരം പറയുന്നു

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയിലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നാല് സീസണുകള്‍ വിജയകരമായി പൂര്‍ത്തിയായ ഷോയുടെ അഞ്ചാം സീസണാണ് ഇപ്പോള്‍ ഫിനാലെയോട് അടുക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫിനാലെയ്ക്ക്…

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയിലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നാല് സീസണുകള്‍ വിജയകരമായി പൂര്‍ത്തിയായ ഷോയുടെ അഞ്ചാം സീസണാണ് ഇപ്പോള്‍ ഫിനാലെയോട് അടുക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫിനാലെയ്ക്ക് ഇന് ദിവസങ്ങള്‍ മാത്രമുള്ളു. ഷോയിലെ ശക്തനായ മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍. വോട്ടിംഗില്‍ ടോപ്പാണ് അഖില്‍.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് കിരീടം ആര് ചൂടും എന്നാണ് സോഷ്യലിടത്തെ ചര്‍ച്ചകള്‍. 18 മത്സരാര്‍ഥികളുമായി തുടങ്ങിയ യാത്രയില്‍ അഖില്‍ മാരാര്‍, ശോഭ, റെനീഷ, സെറീന, നാദിറ,ഷിജു എന്നിവരാണ് നിലവില്‍ ഷോയിലുള്ളത്. ആര് വിജയിക്കും എന്ന ആകാംക്ഷയിലാണ് ഓരോരുത്തരും. ശക്തമായ പോരാട്ടമാണ് ബിഗ് ബോസ് ഹൗസിലും പുറത്ത് ക്യാപിനിങിലും നടക്കുന്നത്.

ഇപ്പോഴിതാ അഖില്‍ മാരാര്‍ കപ്പടിയ്ക്കുമോ ഇല്ലയോ എന്ന് പറയുകയാണ് പ്രശസ്ത ജോത്സ്യന്‍ ഹരി പത്തനാപുരം. ഷിജുവിന്റെ കൊട്ടാരക്കര വാര്‍ത്തകളുടെ ചാനല്‍ വീഡിയോയിലാണ് ജ്യോത്സ്യന്‍ ഹരി പത്തനാപുരം എത്തിയത്.

അഖില്‍ മാരാര്‍ കപ്പ് അടിക്കുമോയെന്ന ചോദ്യവുമായാണ് ഷിജു ഹരി പത്തനാപുരത്തിനോട് ചോദിക്കുന്നത്. എന്റെ ഭാവി പോലും പ്രവചിക്കാനാകില്ലെന്നാണ് താന്‍ പറയാറുള്ളത് എന്ന് ഹരി പത്തനാപുരം പറയുന്നത്.

അഖില്‍ മാരാര്‍ കപ്പ് അടിക്കണമെന്ന് ആണ് തനിക്ക് ആഗ്രഹം എന്നും ഹരി വ്യക്തമാക്കി. നിങ്ങളുടെ സുഹൃത്ത് വിജയിക്കട്ടേയെന്ന് ആഗ്രഹിക്കുന്നു. അഖില്‍ മാരാര്‍ ഇറങ്ങിവരുമ്പോള്‍ മുമ്പുള്ളവരെ പോലെ ആകാതിരിക്കാന്‍ ശ്രമിക്കണം. അഖില്‍ പക്വതയോടെ ഇറങ്ങിവരാന്‍ ശ്രദ്ധിക്കണം. തനിക്കായി ഒന്നും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിച്ചവരെ അഖില്‍ മറക്കരുതെന്നും ഹരി ഉപദേശമായി പറഞ്ഞു.

അഖില്‍ മാരാര്‍ വിജയിച്ച് വരട്ടേ. ബിഗ് ബോസ് കഴിഞ്ഞിറങ്ങുമ്പോള്‍ അഹങ്കാരികളാകരുത്. സാബുവൊക്കെ നല്ല പക്വതയോടെയാണ് പെരുമാറുന്നത്. അഖില്‍ എന്റെ നാട്ടുകാരനാണ്. പക്ഷേ എനിക്ക് വ്യക്തിപരമായി അറിയില്ല.
എത്ര ഉയരത്തില്‍ പോകുന്നോ അത്രയും ആഘാതത്തില്‍ വീഴ്ചയുണ്ടാകും. പുകഴ്ത്തകലുകളില്‍ അഭിനന്ദനങ്ങളിലും വീഴാതെ പോയാല്‍ സെലിബ്രിറ്റിയായി തുടരാനാകും എന്നും ഹരി നിര്‍ദേശിക്കുന്നു.

താന്‍ സാധാരണക്കാരനാണെന്ന് എന്നും മനസ്സിലുണ്ടാകണം എന്നും ഹരി പത്തനാപുരം വ്യക്തമാക്കി. ബിഗ് ബോസ് തന്നെ രണ്ട് തവണ വിളിച്ചിരുന്നു. പക്ഷേ താന്‍ പോകാന്‍ തയ്യാറല്ലെന്നും ഹരി പറയുന്നു.