ബോക്സിങ്ങിനിടെ നട്ടെല്ലിന് പരുക്ക്; ഒരുപാട് കഷ്ടപ്പെട്ടെന്ന് കല്യാണി പ്രിയദർശൻ

ജോജു ജോർജിനെ  നായകനാക്കി മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്ത ചിത്രമാണ്  ‘ആന്റണി. ‘പൊറിഞ്ചു മറിയം ജോസി’ന്റെ വൻ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയാണിത് ’ ഇന്ന് റിലീസ്ക്ഷ ആയ…

ജോജു ജോർജിനെ  നായകനാക്കി മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്ത ചിത്രമാണ്  ‘ആന്റണി. ‘പൊറിഞ്ചു മറിയം ജോസി’ന്റെ വൻ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയാണിത് ’ ഇന്ന് റിലീസ്ക്ഷ ആയ ചിത്രം ആക്ഷന്  പ്രാധാന്യം നൽകുന്ന മികച്ച ചിത്രമാണ്  എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജോജു ജോർജിനെ കൂടാതെ ചെമ്പൻ വിനോദ്, നൈല ഉഷ, കല്ല്യാണി പ്രിയദർശൻ, വിജയരാഘവൻ, ആശ ശരത്ത്, അപ്പാനി ശരത്ത് തുടങ്ങീ താരങ്ങളും ആന്റണിയിൽ അണിനിരക്കുന്നു. ഒരു ബോക്സിങ് താരമായാണ് കല്ല്യാണി പ്രിയദർശൻ ‘ആന്റണി’ എന്ന ചിത്രത്തിൽ എത്തുന്നത്. ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ‘ആന്റണി’യിലെ പ്രകടനത്തിന് മികച്ച കയ്യടികളാണ് കല്ല്യാണിക്ക് കിട്ടികൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ ബോക്സിങ് രംഗങ്ങൾക്ക് വേണ്ടി ഒരുപാട് പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്നാണ് കല്ല്യാണി പറയുന്നത്. ചിത്രീകരണത്തിനിടെ നട്ടെല്ലിന് പരിക്ക് പറ്റി, രണ്ട് ദിവസത്തോളം ഷൂട്ടിങ്ങിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നെന്നും കല്ല്യാണി പറയുന്നു.

കൂടാതെ ബോക്‌സിങ് എന്നത് വർഷങ്ങൾ ട്രെയ്ൻ ചെയ്‌തിട്ട് എടുക്കുന്ന ഒരു ക്രാഫ്റ്റ് ആണെന്നും, തനിക്ക് കിട്ടിയത് മൂന്നാഴ്‌ചയായിരുന്നു. അതില് ചെയ്യാൻ പറ്റിയ മാകിമം താൻ ചെയ്തിട്ടുണ്ടെന്നും കല്ല്യാണി കൂട്ടിച്ചേർത്തു. ഷൂട്ടിന്റെ സനായത് തനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നും കല്യാണി പറയുന്നുണ്ട്. കാരണം കല്യാണി പ്രിയദർശൻ വരെ ബോക്സിങ് ട്രൈ ചെയ്തിട്ടില്ല. ആളുകൾ ഇത് കാണുമ്പോൾ  ഈ കഥാപാത്രത്തെ തനിക്ക്  പുള്ളോഫ് ചെയ്യാൻ പറ്റുമോ എന്നൊരു സംശയമുണ്ടാകും എന്നും  ആ ചലഞ്ച് മറികടന്ന് ജോഷി സാറിൻ്റെ സ്വപ്‌നം സാക്ഷാത്‌കരിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും കല്യാണി പറയുന്നു. .  സംവിധായകൻ ജോഷിക്ക് തന്റെ പോരാടണം  തൃപ്‌തികരമായ രീതിയിൽ കിട്ടിയിട്ടുണ്ടോ  എന്നാണ് തന്റെ  പേടിയ്യെന്നും കല്യാണി കൂട്ടിച്ചേർത്തു. എല്ലാദിവസവും ഏകദേശം നാലുമണിക്കൂർ ട്രെയ്‌നിങ് ഉണ്ടായിരുന്നു. കിക്ക് ബോക്‌സിങ് ട്രെയ്‌നിങ് ആയിരുന്നു. ജോഷി സാറിന് കിക്ക് ബോക്സിങ്ആ യിരുന്നു ഭയങ്കര ഇഷ്‌ടമെന്നും കല്യാണി പറഞ്ഞു.. കിക്ക് ഹൈറ്റ് വേണം അങ്ങനെയാണ് പറയുക. അതൊന്നും ഈസി ആയിട്ട് വരുന്ന കാര്യങ്ങളല്ല.

അതിനുവേണ്ടി കുറെ ട്രെയ്ൻ ചെയ്തു. പരിക്കെല്ലാം പറ്റി. പ്രാക്ടിസിനിടെ നട്ടെലിനു പരുക്ക് പാട്ടി  രണ്ടുദിവസം ഷൂട്ടിൽ നിന്നും ബ്രേക്ക് ഒക്കെ എടുക്കേണ്ടിവന്നു എന്നും ഒരു  യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ  കല്ല്യാണി പ്രിയദർശകൻ  പങ്കുവെചു.  എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായം ‘ആന്റണി’ക്ക് കിട്ടുമ്പോൾ പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി- ജോജു കൂട്ടുക്കെട്ടിലെ മറ്റൊരു ആക്ഷൻ മൂവി കൂടിയാണ് മലയാളത്തിൽ പിറവിയെടുത്തിരിക്കുന്നത്. അതെ സമയം ആന്റണിയുടെ ആദ്യ പ്രീമിയർ യു കെയിലാരുന്നു . ആന്‍റണി തന്നെയാണ് യുകെയില്‍ പ്രീമിയര്‍ ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം ആവുന്നത്. ഇന്നലെ  രാത്രി 7 മണിക്ക് ആയിരുന്നു പ്രീമിയർ. . ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ് ആണ് പ്രീമിയര്‍ സംഘടിപ്പിച്ചിരിന്നത്. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ  ആണ്നി ചിത്രം നീർമ്മിചിരിക്കുന്നത്ക്കുന്നത്.  രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ‘സരിഗമ’യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച് ഒരുക്കിയ ‘ആന്റണി’യിൽ മാസ്സ് ആക്ഷൻ രംഗങ്ങൾക്ക് പുറമെ വൈകാരിക ഘട‌കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.