ഭാര്യ എന്ന പരമ്പരയിലൂടെ മലയാള മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിലെത്തിയ താരമാണ് എലീന. അവതാരകയായും നടിയായുമൊക്കെ തിളങ്ങിയ താരം ബിഗ് ബോസ് ഷോയിലും എത്തിയിരുന്നു. ഷോയിൽ വെച്ച് മറ്റൊരു മത്സരാർത്ഥിയായ ഫക്രുവുമായി താരം പ്രണയത്തിൽ ആണെന്ന തരത്തിലെ ഗോസിപ്പുകളും ഉയർന്നു വന്നിരുന്നു. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം എലീന ഈ വാർത്ത നിരസിച്ചിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഇങ്ങനെയൊക്കെ വാർത്ത പ്രചരിക്കുന്നതിൽ വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു.

Alina Padikkal
ഇപ്പോൾ ഇവരുടെ പ്രണയത്തിനു ഇരു വീട്ടുകാരും ഗ്രീൻ സിഗ്നൽ നൽകിയിരിക്കുകയാണ്. ഇതോടെ തന്റെ പ്രിയതമനെ കുറിച്ചുള്ള വിവരങ്ങളും എലീന പുറത്ത് വിട്ടിരിക്കുകയാണ്. ഞങ്ങൾ രണ്ടുപേരും രണ്ടു വ്യത്യസ്ത മതക്കാർ ആണ്. അത് തന്നെയായിരുന്നു വീട്ടുകാരുടെ പ്രശ്നവും. എന്നാൽ ഇപ്പോൾ അവരുടെ എതിർപ്പുകൾ ഒക്കെ മാറി അവർ ഹാപ്പിയായി. കോഴിക്കോട് സ്വദേശിയായ രോഹിത്ത് നായർ ആണ് തന്റെ ജീവിതപങ്കാളിയാകാൻ പോകുന്നതെന്നും എഞ്ചിനീയറിംഗ് കഴിഞ്ഞു രോഹിത് ഇപ്പോൾ സ്വന്തമായി ബിസിനെസ്സ് നടത്തുകയാണെന്നും എലീന പറഞ്ഞു.

Alina Padikkal
കഴിഞ്ഞ ദിവസം ആണ് തന്റെ പ്രതിശുത വരനെ വിവരങ്ങൾ താരം പുറത്ത് വിട്ടത്. ഇതിന് പിന്നാലെ കടുത്ത വിമർശനം ആണ് താരത്തിന് നേരെ ഉണ്ടായത്. ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുമ്പോൾ അവൻ വേറെ ഒന്നിന്റെ കൂടെ പോകും എന്നാണ് ഒരാൾ താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമെന്റ് ഇട്ടത്. ഈ കമെന്റിന് മറുപടി നൽകാൻ എലീനയും മറന്നില്ല. താരത്തിന്റെ മറുപടി ഇങ്ങനെ,

Alina Padikkal
എല്ലാവിധ ബഹുമാനത്തോടെയും പറയട്ടെ സർ, അങ്ങനെ എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാൻ. നല്ലത് പോലെ ആലോചിച്ചു മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ഞാൻ തീരുമാനം എടുത്തത്. പിന്നെ എനിക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ ചിന്തിക്കുക, ബാക്കി ഉള്ള വിരലുകൾ ആരുടെ നേരെ ആണ് എന്ന്, ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് എലീന പടിക്കൽ എന്ന പ്രൊഫൈലിൽ നിന്നുള്ള മറുപടി എത്തിയത്.
