സുരേഷ് ഗോപിയോട് ഈ തവണയും ജയിച്ചില്ലെങ്കിൽ ഇനിയും മത്സരിക്കരുതെന്ന് ഞാൻ പറഞ്ഞു, ബൈജു 

മലയാള സിനിമയിൽ ചെറുതും, വലുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക പ്രശംസ നേടിയ നടൻ ആണ് ബൈജു സന്തോഷ്, ഇപ്പോൾ താരം സുരേഷ് ഗോപിയോട് പറഞ്ഞ വാക്കുകൾ ആണ് ക്യാൻ മീഡിയയുടെ അഭിമുഖ്ത്തിൽ പറയുന്നത്. ഈ…

മലയാള സിനിമയിൽ ചെറുതും, വലുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക പ്രശംസ നേടിയ നടൻ ആണ് ബൈജു സന്തോഷ്, ഇപ്പോൾ താരം സുരേഷ് ഗോപിയോട് പറഞ്ഞ വാക്കുകൾ ആണ് ക്യാൻ മീഡിയയുടെ അഭിമുഖ്ത്തിൽ പറയുന്നത്. ഈ തവണ സുരേഷ് ഗോപി ജയിച്ചില്ലെങ്കിൽ പിന്നെ മത്സരിക്കാൻ നിൽക്കരുത്, തൃശൂരിൽ അദ്ദേഹം ഇപ്പോൾ മത്സരിക്കാൻ നില്കുന്നുണ്ടല്ലോ. അവിടുത്തെ ആളുകൾ എന്നോട് പറഞ്ഞത് സുരേഷ് ഗോപി ജയിക്കും എന്നാണ്.

ഇനിയും മുകേഷിന് സീറ്റ് കിട്ടുമോ എന്ന് എനിക്കറിയില്ല, ഇനിയും പുതിയ പിള്ളാർക്ക് കൊടുക്കാൻ ആണ് സാധ്യത, തൃശൂരിൽ സുരേഷ് ഗോപിയാണ് മത്സരിക്കാൻ എത്തുന്നത്, അവിടെ അദ്ദേഹം ഈ പ്രാവശ്യം ജയിക്കും എന്നാണ് അവിടുത്തെ ആളുകൾ എന്നോട് പറഞ്ഞത്, കാരണം ഇപ്പോൾ കേന്ദ്രത്തിൽ എന്തായാലും ബി ജെ പി യെ വരൂ, അതുകൊണ്ടു തൃശൂരിൽ സുരേഷ് ഗോപി നിന്ന് ജയിച്ചാലേ അവർക്ക് പ്രയോജനം ഉണ്ടാകൂ.

അദ്ദേഹം ജയിച്ചാൽ എന്തെങ്കിലും ആളുകൾക്ക് പ്രയോജനവും ഉണ്ടാകും അതിൽ മാറ്റമില്ല അങ്ങനെ ഒരാൾ ആണലോ അദ്ദേഹം, അതുകൊണ്ടു തന്നെ ഞാൻ ഷൂട്ടിങ് സമയത്തു അദ്ദേഹത്തോട് പറഞ്ഞു ഈ തവണ ജയിച്ചില്ലെങ്കിൽ ഇനിയും മത്സരിക്കാൻ പോകരുത് എന്ന്, അദ്ദേഹം ഇല്ല എന്നും പറഞ്ഞിട്ടുണ്ട് ബൈജു സന്തോഷ് പറയുന്നു.