അദ്ദേഹം മനസമാധാനത്തോടെ പോട്ടെ എന്നാണ് ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്ബാല . വർഷങ്ങൾ കൊണ്ട് ബാല അഭിനയത്തിൽ സജീവമാണ്. അത് മാത്രമല്ല, നിർമ്മാതാവ് എന്ന നിലയിലും ബാല ആരാധകരുടെ ഇടയിൽ പ്രസിദ്ധൻ ആണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്ബാല . വർഷങ്ങൾ കൊണ്ട് ബാല അഭിനയത്തിൽ സജീവമാണ്. അത് മാത്രമല്ല, നിർമ്മാതാവ് എന്ന നിലയിലും ബാല ആരാധകരുടെ ഇടയിൽ പ്രസിദ്ധൻ ആണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയങ്ങളിൽ കൂടിയല്ല ബാല കടന്നു പോയത്. ഗുരുതരമായ കരൾ രോഗം പിടിപെട്ട് ബാല ഹോസ്പിറ്റലിൽ ആയിരുന്നു. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ബാല ഒരു സമയത്ത് മരണത്തിന്റെ വക്കിൽ എത്തിയതായിരുന്നു. എന്നാൽ അവിടെ നിന്നെല്ലാം തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോഴിത് അസുഖം ഭേദമായി വരുന്ന സാഹചര്യത്തിൽ താരം നടത്തിയ അഭിമുഖമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ആരോഗ്യത്തെ കുറിച്ചും അസുഖത്തെ കുറിച്ചും എല്ലാം ബാല പറയുന്നുണ്ട്.

ബാലയുടെ വാക്കുകൾ ഇങ്ങനെ, പെട്ടന്ന് ആയിരുന്നു അസുഖം മൂർച്ഛിച്ചത്. കരൾ രോഗം പിടിപെട്ടത് മദ്യപാനം കൊണ്ടാണെന്ന് പലരും പറയും. എന്നാൽ അത് കൊണ്ടല്ല എനിക്ക് അസുഖം വന്നത്. ഞാൻ മദ്യപിച്ചിട്ടില്ല എന്ന് പറയുന്നില്ല. എന്നാൽ അത് ഒരിക്കലും രോഗകാരണം അല്ല. അവസ്ഥ വളരെ മോശം ആയിരുന്നു. വെന്റിലേറ്റർ ഓഫ് ചെയ്യാം എന്നും അദ്ദേഹത്തെ പോകാൻ അനുവദിക്കൂ എന്ന് വീട്ടുകാരോട് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ അതിന്റെ അര മണിക്കൂർ കഴിഞ്ഞപ്പോൾ ആണ് എനിക്ക് മാറ്റം വന്നത്. അത് കഴിഞ്ഞു പത്ത് മണിക്കൂറിന് ശേഷം ഓപ്പറേഷൻ ചെയ്യുകയായിരുന്നു. ഇടയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് നിങ്ങളെയും ബാധിക്കാമെന്നു ഡോണറിനോട് ഡോക്ടർമാർ പറഞ്ഞിരുന്നു.

എന്നാൽ അദ്ദേഹം തീരുമാനത്തിൽ ഉറച്ച് നിന്ന്. അങ്ങനെ ഓപ്പറേഷൻ കഴിഞ്ഞു. എല്ലാം നല്ല രീതിയിൽ നടന്നു. ഇപോൾ ഓപ്പറേഷൻ കഴിഞ്ഞിട്ട് നാൽപ്പത് ദിവസമേ ആയിട്ടുള്ളു. എന്നാൽ ആറ് മാസത്തിന്റെ റിക്കവറി ഉണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞാൽ. എന്താണ് കഴിക്കുന്നത് എന്നും അവർ ചോദിച്ചിരുന്നു. ഞാൻ ധാരാളം പാല് കുടിക്കും. അല്ലാതെ മറ്റൊന്നും കഴിക്കാറില്ല എന്നും താരം പറഞ്ഞു. മാത്രമല്ല സിനിമ രംഗത്ത് നിന്നും ഒരുപാട് പേര് കാണാൻ വന്നിരുന്നു. ഉണ്ണി മുകുന്ദൻ ആശുപത്രിയിൽ വന്നു. എന്നാൽ തിരിച്ച് വിളിച്ചിട്ട് കിട്ടിയില്ല. എന്തോ വിദേശ പരുപാടിയിൽ ആണ്. പലരും സാമ്പത്തിക സഹായം വേണോ എന്ന് തിരക്കിയിരുന്നു. ഒരുപാട് സന്തോഷം ഉണ്ടെന്നും ബാല പറഞ്ഞു.