ഈ വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല! റേ സ്റ്റീവൻസണിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാജമൗലി 

രാജമൗലി സംവിധാനം ചെയ്യ്ത ബ്രഹ്മാണ്ഡ ചിത്രം ആയിരുന്നു ‘ആർ ആർ ആർ’  ചിത്രത്തിലെ പ്രധാന വില്ലൻ ആയി എത്തിയ താരം ആയിരുന്നു റേ സ്റ്റീവൻസൺ, ഇപ്പോൾ താരം അന്തരിച്ച വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറൽ…

രാജമൗലി സംവിധാനം ചെയ്യ്ത ബ്രഹ്മാണ്ഡ ചിത്രം ആയിരുന്നു ‘ആർ ആർ ആർ’  ചിത്രത്തിലെ പ്രധാന വില്ലൻ ആയി എത്തിയ താരം ആയിരുന്നു റേ സ്റ്റീവൻസൺ, ഇപ്പോൾ താരം അന്തരിച്ച വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, നടന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ രാജമൗലി. നടനോടൊപ്പമുള്ള ചിത്രവും, കുറുപ്പും പങ്കുവെച്ചു കൊണ്ടാണ് രാജമൗലി തന്റെ അനുശോചനം അറിയിച്ചെത്തിയിരിക്കുന്നത്.

അദ്ദേഹത്തോടൊപ്പം സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമാണ്. എന്നാൽ ഈ വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല. അദ്ദേഹം ആ സെറ്റിൽ വളരെ ഊര്ജിതമായ രീതിയിൽ ആയിരുന്നു തന്റെ പ്രകടനം കാണിച്ചിരുന്നത്, അദ്ദേഹത്തോടൊപ്പം പ്രവര്തികുമ്പോൾ വളരെ സന്തോഷമായിരുന്നു തോന്നിയത്. എന്റെ പ്രാർത്ഥനകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഉണ്ട്, അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ

എന്നാണ് രാജമൗലി കുറിച്ചിരിക്കുന്നത്, ഐറിഷ് നടൻ ആയ അദ്ദേഹത്തിന്റെ വേർപാടിൽ വിലപിച്ചു  ആർ ആർ ആർ മൂവി ടീം. ചിത്രത്തിൽ റേയുടെ ആർ ആർ ആർ മൂവിയിലെ അതെ വേഷത്തിൽ രാജമൗലിക്കൊപ്പം നിൽക്കുന്ന ചിത്ര൦ ആണ് സംവിധയകാൻ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്. നടനെ 58 വയസ്സ് ആയിരുന്നു, ആർ ആർ എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം താരം അവസാനമായി അഭിനയിച്ച ചിത്രം ആക്സിഡന്റ് മാൻ എന്ന ഹോളിവുഡ് ചിത്രം ആയിരുന്നു.