എന്റെ നാല്പതാം വയസിൽ ആണ് ഞാൻ ആ സത്യം അറിഞ്ഞത്, ബാല

കരൾ ശസ്ത്രക്രിയ കഴിഞ്ഞു സന്തോഷവാനായുള്ള വീഡിയോ കഴിഞ്ഞ ദിവസം നടൻ ബാല പങ്കുവെച്ചിരുന്നു. താരത്തിന്റെ വീഡിയോ കണ്ടു ആരാധകർ പോലും കമെന്റ് ചെയ്യ്തു ഹാപ്പി ആയിരിക്കുന്ന ബാലയെ കണ്ടപ്പോൾ വളരെ സന്തോഷ൦ തോന്നിയെന്ന്. ലോകത്തു ജയിക്കാൻ പറ്റാത്ത ഒന്ന് സ്നേഹം തന്നെയാണ്, ഇനിയും ചുറുചുറുക്കോടെ അടുത്ത സിനിമകളിൽ താൻ എത്തുമെന്നും നടൻ ഈ വീഡിയോയിൽ പറഞ്ഞിരുന്നു. നല്ല സിനിമകൾ, ഒരുപാടു സർപ്രൈസുകൾ എല്ലാം ഉണ്ടാകും

ഏകദേശ൦ രണ്ടു മാസത്തോളമായി ഇങ്ങനൊരു വീഡിയോ ചെയ്യ്തിട്ടു, എല്ലാവരുടയും ആത്മാർത്ഥതയും, പ്രാർത്ഥനയും കൊണ്ട് ഇപ്പോൾ ഒരു പുതിയ ജീവിതത്തിനു തുടക്കമിട്ടു, ഈ ലോകത്തു ജയിക്കാൻ കഴിയാത്ത ഒന്ന് സ്നേഹം മാത്രമാണ് ആ സത്യം ഞാൻ മനസിലാക്കിയത് എന്റെ നാല്പതാം വയസിൽ ആയിരുന്നു, എന്റെ ജന്മദിനമായ നാലാം തീയതിയാണ് എല്ലാവരുടയും ആ സ്നേഹം മനസിലാക്കിയത്.

അന്നാണ് ഞാൻ ഇത്രയും ലക്ഷം ജനങ്ങൾ എന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ അറിഞ്ഞത്, ആ സ്നേഹത്തിനു ഒരുപാട് നന്ദി. ഏതു സമയത്തും നമ്മൾക്ക് എന്തും സംഭവിക്കാം അത് പിച്ചക്കാരൻ ആയാലും, പണക്കാരൻ ആയാലും, ഒരു നിമിഷം മതി എല്ലാം മാറിമറിയാൻ. എങ്കിലും ഈ വേളയിൽ നിങ്ങളുടെ പ്രാർത്ഥനയും, സ്നേഹവും ലഭിച്ചു അതിനു പറഞ്ഞാൽ തീരാത്ത നന്ദി ഉണ്ട് ബാല പറയുന്നു.