സ്വത്തിന്റെ എഴുപത് ശതമാനവും നഷ്ട്ടപെട്ടു, കൂടെനിന്നവർ തന്നെ എന്നെ ചതിച്ചു!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട്…

Bala about life

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു. ഇപ്പോൾ വര്ഷങ്ങളായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്.

ഇപ്പോൾ അടുത്തിടെ തന്റെ യൂട്യൂബ് ചാനലിൽ കൂടി ബാല പങ്കുവെച്ച തന്റെ വ്യക്തിജീവിതത്തിലെ ചില സംഭവങ്ങൾ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ബാലയുടെ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി എനിക്ക് എന്റെ വ്യക്തിജീവിതത്തിൽ ചില കാര്യങ്ങൾ ചെയ്യേണ്ടി വന്നു. ലോക്ക്ഡൌൺ ആരംഭിച്ച മാർച്ച് 16 എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസം ആണ്. ഞാൻ മനഃപൂർവം ചെയ്തതല്ലെകിലും ആ കാര്യങ്ങൾ ഒക്കെ എനിക്ക് നിർബന്ധപൂർവം ചെയ്യേണ്ടി വന്നവയാണ്. അത് എന്താണെന്ന് എന്നെ അറിയാവുന്ന കുറച്ച് പേർക്കെങ്കിലും അറിയാം. അതിനെ കുറിച്ച് ഞാൻ ഇപ്പോൾ കൂടുതലായി ഒന്ന്നും സംസാരിക്കുന്നില്ല.

അഞ്ചോളം ഫിലിംഇൻഡസ്ട്രിയിൽ ഞാൻ ഇത് വരെഅഭിനയിച്ചിട്ടുണ്ട്. ഞാൻ ഇത് വരെ സമ്പാദിച്ചതിൽ എഴുപത് ശതമാനത്തോളവും എനിക്ക് നഷ്ടമായി. എന്നാൽ അതൊന്നും എന്റേതായ തെറ്റുകളാൽ എനിക്ക് നഷ്ട്ടപെട്ടതല്ല. ഇത് വരെ ഞാൻ അറിഞ്ഞുകൊണ്ട് ആർക്കും ഒരു പാപവും ചെയ്തിട്ടില്ല. എന്നിട്ടും ഞാൻ ചതിക്കപ്പെടുകയായിരുന്നു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന് ഓർത്ത് ഞാൻ ഒരുപാട് വിഷമിച്ചു. ലോക്ക്ഡൗൺ കൂടി വന്നപ്പോഴേക്കും ചെയ്യേണ്ടിയിരുന്ന പ്രൊജെക്ടുകൾ കൂടി നിർത്തിവെച്ചു. ജീവിക്കാൻ വേണ്ട അത്യാവശ്യ പണം കയ്യിൽ ഉണ്ടായിട്ട് പോലും ഞാൻ ജീവിക്കാൻ വേണ്ടി പാടുപെട്ടു. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലർ എന്നെ നല്ലരീതിയിൽ ചതിച്ചു. അപ്പോഴാണ് എന്റത്ര പണം പോലും ഇല്ലാത്തവർ എത്രത്തോളം ബുദ്ധിമുട്ടുന്നുവെന്നു ഞാൻ ചിന്തിച്ചത്. അടുത്തിടെ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാൻ എനിക്ക് കഴിഞ്ഞു. അതിൽ എനിക്ക് അതിയായ സന്തോഷവും ഉണ്ട്. ബാല പറഞ്ഞു.