ബാല തോക്കുമായെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി! പോലീസിൽ പരാതികൊടുത്തു യൂട്യൂബർ 

നടൻ ബാലക്കെതിരെ പരാതി കൊടുത്തു യൂട്യൂബർ ചെകുത്താൻ എന്ന പേരിലറിയപ്പെടുന്ന അജു അലക്സ്, തോക്കുമായി നടൻ തന്റെ ഫ്‌ളാറ്റിൽ കയറുകയും  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു, അലക്സ് പരാതിയിൽ പറയുന്നു നടനെതിരെ ചെയ്യ്ത ഒരു യൂട്യൂബ്…

നടൻ ബാലക്കെതിരെ പരാതി കൊടുത്തു യൂട്യൂബർ ചെകുത്താൻ എന്ന പേരിലറിയപ്പെടുന്ന അജു അലക്സ്, തോക്കുമായി നടൻ തന്റെ ഫ്‌ളാറ്റിൽ കയറുകയും  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു, അലക്സ് പരാതിയിൽ പറയുന്നു നടനെതിരെ ചെയ്യ്ത ഒരു യൂട്യൂബ് വീഡിയോ ആണ് ഈ സംഭവത്തിനു കാരണം. തന്നെ വീട്ടിൽ കയറി ഭീഷണി പെടുത്തി എന്ന പേരിലാണ് നടനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ബാല   സന്തോഷ് വർക്കിക്കും, രണ്ടു ഗുണ്ടകൾക്കൊപ്പമാണ് തനറെ  വീട്ടിൽ അതിക്രമിച്ചു കയറിയതെന്നും അലക്സ് പറയുന്നു.

സന്തോഷ് തന്റെ വീടിന്റെ വഴി കാണിച്ചുകൊടുത്തത്, താൻ റൂമിൽ ഇല്ലായിരുന്നു എന്നും അവിടെ തന്റെ സുഹൃത് മാത്രമായിരുന്നു അവിടെ ചെന്ന് ബാല അവനെ തോക്കു ചൂണ്ടിയാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെതെന്നും അലക്സ് പറഞ്ഞു, യൂട്യൂബറിന്റെ ഈ പരാതിയിൽ ഇപ്പോൾ നടനെതിരെ കേസ് ചാർജ് ചെയ്യ്തു പോലീസ്.

എന്നാൽ ഇത് തെറ്റാണ് എന്നുള്ള ആരോപണവുമായി എത്തിയിരുന്നു നടൻ. അലക്സ് മോശം വാക്കുകൾ ആണ് വീഡിയോയിൽ ഉപയോഗിക്കുന്നത് അതിനെതിരെയാണ് താൻ പ്രതികരിച്ചത് ബാല പറയുന്നു. അതുപോലെ അലക്സിന്റെ റൂമിൽ നടന്ന കാര്യങ്ങൾ ബാല സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യ്തു. നിങ്ങൾ പോലീസ് സ്റ്റേഷനിൽ പോകുമെന്നറിഞ്ഞുകൊണ്ടാണ് താൻ ഈ വീഡിയോ എടുത്തത്, നിങ്ങളുടെ നാവ് ഒന്ന് കുറക്കൂ, കൊച്ചുകുട്ടികൾ ഉണ്ട്. ഇതൊരു മുന്നറിയിപ്പല്ല തീരുമാനം ആണ് ബാല വീഡിയോയിൽ പങ്കുവെച്ചു. അതും അലക്സിന്റെ മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനോട് പറയുന്നത്. ഈ കാര്യങ്ങൾ എല്ലാം നടൻ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കാം.