സത്യനാഥൻ ഇറങ്ങിയതിന് ശേഷം മീനാക്ഷിയുടെ പോസ്റ്റ് ഒന്നും കാണുന്നില്ലല്ലോ

പ്രേഷകകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ ആരാധകർ ആണ് താരത്തിന്റെ കുടുംബാഗങ്ങൾക്കും ഉള്ളത്. അതിൽ ഏറെ ആരാധകർ ഉള്ളത് ദിലീപിന്റെ മകൾ മീനാക്ഷിക്ക് ആണ്. സിനിമയിൽ സെലിബ്രിറ്റി അല്ലെങ്കിൽ…

പ്രേഷകകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ ആരാധകർ ആണ് താരത്തിന്റെ കുടുംബാഗങ്ങൾക്കും ഉള്ളത്. അതിൽ ഏറെ ആരാധകർ ഉള്ളത് ദിലീപിന്റെ മകൾ മീനാക്ഷിക്ക് ആണ്. സിനിമയിൽ സെലിബ്രിറ്റി അല്ലെങ്കിൽ കൂടിയും പ്രേഷകരുടെ ഇടയിൽ ഒരു കൊച്ചു സെലിബ്രിറ്റി കൂടിയാണ് മീനാക്ഷി. കുറച്ച് നാളുകൾ മുൻപ് വരെ സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന മീനാക്ഷി അധികം പൊതു വേദികളിൽ എത്തിയിരുന്നില്ല. അച്ഛനോപ്പം എത്തുമ്പോൾ മാത്രമായിരുന്നു മീനാക്ഷിയെ ആരാധകർ കണ്ടിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങിയതോടെ മീനാക്ഷിയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാകാൻ തുടങ്ങി.

എന്നാൽ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രം ഇറങ്ങിയതിന് ശേഷം ചില സംശയങ്ങളും ആരാധകരിൽ നിന്ന് ഉയർനിന്നിരുന്നു. അച്ഛന്റെ സിനിമ ഇറങ്ങി ഹൗസ് ഫുൾ ആയി സിനിമ ഓടിക്കൊണ്ടിരിക്കുമ്പോഴും മീനാക്ഷിയുടെ ഒരു പോസ്റ്റും കണ്ടില്ലല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതോടെ അച്ഛനുമായി മീനാക്ഷി അകന്നോ, എന്തെങ്കിലും പിണക്കം ഉണ്ടോ, അച്ഛനെ വിട്ടിട്ട് മീനാക്ഷി അമ്മയ്ക്ക് ഒപ്പം പോയോ എന്നൊക്കെയുള്ള സ്ഥിരം ചോദ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. എന്നാൽ ഇതിനെല്ലാം മറുപടി ദിലീപ് തന്നെ പറഞ്ഞിരിക്കുകയാണ്.

ചെന്നൈയിൽ വെച്ചാണ് കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും സിനിമ കണ്ടത് എന്നും സിനിമ കണ്ടിട്ട് മീനാക്ഷിയും മഹാലക്ഷ്മിയും നല്ല അഭിപ്രായമാണ് പറഞ്ഞത് എന്നും മഹാലക്ഷ്മി ഫുൾ ചിരി ആയിരുന്നു എന്നും സിനിമ കണ്ടിറങ്ങിയിട്ട് ശേഷം ഇവർ എന്നെ വിളിച്ചു നല്ല സിനിമ ആണെന്ന് പറഞ്ഞെന്നും ദിലീപ് പറഞ്ഞു. ഇതോടെ ഗോസിപ്പുകൾക്ക് ഒക്കെ അവസാനം ആയിരിക്കുകയാണ്. അച്ഛനെ മക്കൾക്ക് അത്ര പെട്ടന്ന് മറക്കാൻ കഴിയില്ല, അച്ഛൻ ആണ് മീനാക്ഷിക്ക് എന്നും വലുത് എന്നൊക്കെയുള്ള കമെന്റുകളാണ് ആരാധകർ പറയുന്നത്.