ശോഭന നായിക ആയില്ലാരുന്നെങ്കില്‍ ‘ഏപ്രില്‍ പതിനെട്ട് ‘ ഉണ്ടാവില്ലായിരുന്നു!! ബാലചന്ദ്ര മേനോന്‍

ബാലചന്ദ്ര മേനോന്‍ മലയാളത്തിന് സമ്മാനിച്ച നായികയാണ് ശോഭന. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് നായികയാണ് താരം. മലയാളികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ശോഭന അനശ്വരമാക്കിയിട്ടുള്ളത്. ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ മലയാള സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ ചിത്രത്തിലേക്ക് ശോഭന എത്തിയതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍.

ശോഭന നായികയായി അഭിനയിച്ചില്ലെങ്കില്‍ ‘ഏപ്രില്‍ പതിനെട്ട്’ എന്ന ചിത്രം സംവിധാനം ചെയ്യില്ലെന്ന് വാശിയുണ്ടായിരുന്നെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു.

ഭാരത് ഭവനില്‍ ഏപ്രില്‍ പതിനെട്ട് ചിത്രത്തെ കുറിച്ച് നടന്ന ചര്‍ച്ചയിലാണ് ബാലചന്ദ്ര മേനോന്‍ തുറന്നു പറയുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവിന് ശോഭനയോട് താത്പര്യം ഉണ്ടായിരുന്നില്ലെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു.

‘കൃത്രിമത്വമുള്ള സ്‌നേഹ പ്രകടനങ്ങള്‍ ശോഭനയ്ക്ക് അറിയില്ല. ചിത്രത്തിന്റെ നിര്‍മ്മാതാവിന് ശോഭനയോട് നീരസമുണ്ടായിരുന്നു. എന്റെ ഒറ്റ നിര്‍ബന്ധത്തിലാണ് ശോഭന ചിത്രത്തില്‍ നായികയായത്’, ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

ബാലചന്ദ്ര മേനോനെക്കുറിച്ച് ടിപി വേണുഗോപാലന്‍ രചിച്ച ‘ബാലചന്ദ്രമേനോന്‍: കാണാത്ത കാഴ്ചകള്‍, കേള്‍ക്കാത്ത ശബ്ദങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് സംവിധായകന്‍ പറഞ്ഞത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Anu B