നായികമാരോടാണ് എനിക്ക് ഏറെ പ്രിയം അതിനൊരു കാരണം ഉണ്ട്, ബാലചന്ദ്ര മേനോന്‍ പറയുന്നു

നടൻ സംവിധായകൻ എന്നീ നിലകളിൽ ഏറെ പ്രശസ്തനാണ് ബാലചന്ദ്ര മേനോൻ, ഒട്ടനവധി പുതുമുഖ താരങ്ങളെ ബാലചന്ദ്ര മേനോൻ സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്, ശോഭന, പാര്‍വതി, കാര്‍ത്തിക, ആനി, നന്ദിനി എന്നിവര്‍ ബാലചന്ദ്ര മേനോന്റെ സിനിമയിലൂടെ…

നടൻ സംവിധായകൻ എന്നീ നിലകളിൽ ഏറെ പ്രശസ്തനാണ് ബാലചന്ദ്ര മേനോൻ, ഒട്ടനവധി പുതുമുഖ താരങ്ങളെ ബാലചന്ദ്ര മേനോൻ സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്, ശോഭന, പാര്‍വതി, കാര്‍ത്തിക, ആനി, നന്ദിനി എന്നിവര്‍ ബാലചന്ദ്ര മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്. നായകന്മാരെ സിനിമയില്‍ എന്തുകൊണ്ട് കൊണ്ടുവന്നില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം.’

മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള’എന്ന സിനിമ കമല്‍ഹാസന് വേണ്ടി ചെയ്യാനിരുന്ന സിനിമ ആണെന്നും അന്ന് താനാണ് കമലഹാസനെ മാറ്റി നിര്‍മ്മാതാവിനോട് സുധീര്‍ കുമാര്‍ എന്ന പുതുമുഖത്തെ നായകനാക്കാന്‍ പറഞ്ഞതെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

പുതിയ നായകനെ കൊണ്ട് വന്നാല്‍ താന്‍ നായകനായി അഭിനയിച്ച സിനിമകളില്‍ താന്‍ വില്ലനായി പോകുമെന്നും അത് കൊണ്ട് നായികമാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്നും തമാശ കലര്‍ന്ന രീതിയില്‍ ബാലചന്ദ്ര മേനോന്‍ പങ്കുവയ്ക്കുന്നു.എന്റെ സിനിമയുടെ നിര്‍മ്മാതാവ് ഇജെ പീറ്റര്‍,അദ്ദേഹം കമല്‍ഹാസന് വേണ്ടി എത്ര കാശ് മുടക്കിയും ‘മണിയന്‍ പിള്ള അഥവാ മണിയന്‍പിള്ള’

എന്ന സിനിമ ചെയ്യണമെന്നു ആവശ്യപ്പെട്ടു എന്തിനും തയ്യാറായി നില്‍ക്കുമ്‌ബോള്‍ കമല്‍ഹാസന്‍ വേണ്ട സുധീര്‍ കുമാര്‍ എന്ന പുതുമുഖം മതി എന്ന് പറയാന്‍ ഒരു ബാലചന്ദ്ര മേനോന്‍ അന്ന് ഉണ്ടായിരുന്നു.അത് കേട്ട നിര്‍മ്മാതാവിന്റെ സന്മനസ്സും എനിക്ക് മറക്കാന്‍ കഴിയില്ല.അപ്പോള്‍ ഞാന്‍ മണിയന്‍പിള്ള രാജുവിന് കൊടുത്ത ഒരു റോള്‍ മതി നായകന്മാരോട് എനിക്ക് ഒരു വിരോധവുമില്ലെന്ന് തെളിയിക്കാന്‍’.ബാലചന്ദ്ര മേനോന്‍ പറയുന്നു.

ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭനയെ ബാലചന്ദ്ര മേനോൻ സിനമയിലേയ്ക്ക് കൊണ്ട് വന്നത്. 1984ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബാലചന്ദ്രമേനോൻ,ശോഭന,അടൂർ ഭാസി,ഭരത് ഗോപിതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. കാർ‍ത്തിക – മണിച്ചെപ്പ് തുറന്നപ്പോൾ ,

ആനി – അമ്മയാണെ സത്യം, നന്ദിനി – ഏപ്രിൽ 19 . നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിനേയും സിനിമയിലേക്ക് കൊണ്ട് വന്നത് ബാലചന്ദ്രമോനോനാണ്. മണിയൻ പിള്ള അഥവ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവർക്ക് ലഭിച്ചത്.