രാമജന്മഭൂമിയിലെത്തി..ഗംഭീരമായിട്ടുള്ള അന്തരീക്ഷം!!! അയോദ്ധ്യ വിശേഷങ്ങള്‍ പങ്കിട്ട് ബാലാജി ശര്‍മ്മ

അയോദ്ധ്യ രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ ബാലാജി ശര്‍മ. കുടുംബത്തിനോടൊപ്പമാണ് ബാലാജി അയോദ്ധ്യ ദര്‍ശനം നടത്തിയത്. താരം തന്നെയാണ് വീഡിയോ സോഷ്യലിടത്ത് പങ്കുവച്ചത്. താരം നെറ്റിയില്‍ ശ്രീറാം എന്നും എഴുതിയിട്ടുണ്ട്. ‘അയോദ്ധ്യ രാമജന്മഭൂമിയിലെത്തി.…

അയോദ്ധ്യ രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ ബാലാജി ശര്‍മ. കുടുംബത്തിനോടൊപ്പമാണ് ബാലാജി അയോദ്ധ്യ ദര്‍ശനം നടത്തിയത്. താരം തന്നെയാണ് വീഡിയോ സോഷ്യലിടത്ത് പങ്കുവച്ചത്. താരം നെറ്റിയില്‍ ശ്രീറാം എന്നും എഴുതിയിട്ടുണ്ട്.

‘അയോദ്ധ്യ രാമജന്മഭൂമിയിലെത്തി. ഇതാണ് ഇവിടത്തെ തിരക്ക്. വണ്ടിയൊന്നും വിടുന്നില്ല. നമ്മള്‍ അമ്പലത്തിന്റെ മുന്നിലെത്തുമ്പോള്‍ ഫോണ്‍ വയ്ക്കേണ്ടിവരും. അത് കഴിഞ്ഞാല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. ഗംഭീരമായിട്ടുള്ള അന്തരീക്ഷമാണ്. എന്തായാലും ഭയങ്കര ക്യൂ ആണെന്ന് പറയുന്നു.’ -താരം വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ ജനുവരി ഇരുപത്തി രണ്ടിനാണ് അയോദ്ധ്യ രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് അയോധ്യയിലേക്ക് എത്തുന്നത്.

മിനിസ്‌ക്രീനിലും സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ബാലാജി. മിനിസ്‌ക്രീനില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങുകയാണ് താരം.