മോഹൻലാലിൻറെ പെരുമാറ്റം കണ്ടിട്ട് നടൻ ദേവ് ഗിൽ പറഞ്ഞ വാക്കുകൾ ഇന്നും എനിക്കോർമ്മയാണ്, ബാലാജി പറയുന്നു 

സിനിമയിലും, സീരിയലിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടനാണ്  ബാലാജി ശർമ്മ, ഇപ്പോൾ  ബാലാജി മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, മിസ്റ്റർ ഫ്രോഡ് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ബാലാജിയും ഒരു വേഷം ചെയ്യ്തിരുന്നു, അതിൽ നെഗറ്റീവ് റോൾ ചെയ്യ്തിരുന്ന അന്യഭാഷ താരം ദേവ് നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ബാലാജി പറയുന്നത്, ലാലേട്ടന്റെ പെരുമാറ്റം കണ്ടിട്ട് ദേവ് ഗിൽ തന്നോട് പറഞ്ഞ കാര്യം ഇന്നും തനിക്ക് നല്ലോർമ്മയാണ്

എന്റെ ലൈഫിൽ അദ്ദേഹത്തെ പോലൊരു സൂപ്പർസ്റ്റാറിനെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്, എന്നാണ് ദേവ് ഗിൽ ലാലേട്ടനെ കുറിച്ചു പറഞത്, അത്രത്തോളം ആണ് മലയാളത്തിന്റെ മഹാവിസ്മയം ലാലേട്ടൻ ബാലാജി പറയുന്നു, സാധാരണ തെലുങ്ക് ചിത്രങ്ങളിൽ നെഗറ്റീവ് റോൾ അഭിനയിക്കുന്ന ആളാണ് ദേവ് ഗിൽ, അയാൾ ധീര എന്ന ചിത്രത്തിൽ രാംചരണിന്റെ കൂടെ അഭിനയിച്ചപ്പോൾ പോലും രാംചരണിനോട് മിണ്ടിയിട്ടില്ല എന്നാണ് പറയുന്നത്,

അയാൾ തെലുങ്കിലെ വലിയ സ്റ്റാറിനോട് പോലും സംസാരിക്കാറില്ല എന്നാണ് പറയുന്നത്, എന്നാൽ നമ്മളുടെ ലാലേട്ടൻ അങ്ങനെയല്ലല്ലോ അദ്ദേഹം ആരോടും വന്നു സംസാരിക്കാറുണ്ട്, അതാണ് ലാലേട്ടൻ, അദ്ദേഹത്തിന്റെ ഈ പെരുമാറ്റം ദേവ് ഗില്ലിനെ വലിയ അത്ഭുതമായിരുന്നു എന്നാണ് പറയുന്നത്, ശരിക്കും അദ്ദേഹം  നമ്മളെ കംഫർട്ട് ആക്കും    ബാലാജി ശർമ്മ പറയുന്നു,