ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറിയെക്കുറിച്ച് സിനിമാ സംവിധായകനായ അനിൽ കെ നായർ എഴുതിയ കുറിപ്പ്!

“ബേസ്ഡ് എ ട്രൂ സ്റ്റോറി ” മനോജേട്ടന്റെ നോവൽ… മനോജേട്ടൻ എന്റെ സുഹൃത്താവുന്നത് 24×7 എന്ന നോവൽ പ്രസദ്ധീകരിച്ചതിനു ശേഷമാണ്.അന്നേ ഒരു സിനിമക്കാരന്റെ ഭാഷ മനോജേട്ടനിൽ കണ്ടിരുന്നു. അതിനു മുൻപ് അത് ലിജീഷിലാണ് കണ്ടിരുന്നത്.…

“ബേസ്ഡ് എ ട്രൂ സ്റ്റോറി ” മനോജേട്ടന്റെ നോവൽ… മനോജേട്ടൻ എന്റെ സുഹൃത്താവുന്നത് 24×7 എന്ന നോവൽ പ്രസദ്ധീകരിച്ചതിനു ശേഷമാണ്.അന്നേ ഒരു സിനിമക്കാരന്റെ ഭാഷ മനോജേട്ടനിൽ കണ്ടിരുന്നു. അതിനു മുൻപ് അത് ലിജീഷിലാണ് കണ്ടിരുന്നത്. രണ്ടു പേരും പിന്നെ എന്റെ പ്രിയപ്പെട്ടവരായി മാറി. മനോജേട്ടനിലേക്ക് വരാം – 24×7 ചാനലിനകത്തെ പൊളിറ്റിക്സും കോട്ടയം രാഷ്ട്രീയവുമാണ് ഒരു ത്രില്ലർ സിനിമ പോലെ പറഞ്ഞതെങ്കിൽ ഇതിന്റെ ഇതിവൃത്തം സിനിമയിലേക്കും മറ്റു അന്വേഷണങ്ങളിലേക്കും വഴിമാറുന്നു. ബേസിക്കായി മനോജ് ഭാരതി ഒരു ജേർണലിസ്റ്റായത് കുടികൊണ്ടാകണം ഒരു ഡിറ്റക്ടീവിന്റെ മികവാടെ അദ്ദേഹത്തിന്റെ കഥാ സഞ്ചാരം.അതാണ് അദ്ദേഹത്തിന് കൂടുതൽ വഴങ്ങുക എന്ന് എനിക്ക് വേണ്ടി ഒരു തിരക്കഥ എഴുതി പൂർത്തിയാക്കിയപ്പോഴും ഞാനത് മനസിലാക്കിയിരുന്നു. അന്നത് ഞങ്ങൾ മമ്മുക്ക [ മമ്മുട്ടി ]യുടെ അരികിൽ വരെ എത്തിയതായിരുന്നെങ്കിലും നടന്നില്ല.

സംവിധാകനെന്ന നിലയിൽ എന്റെ മെറിറ്റില്ലായ്മയായിരിക്കാം അതിന് വിലങ്ങുതടിയായത്. സത്യത്തിൽ മനോജേട്ടന് ആ പ്രൊജക്റ്റ് ഒറ്റെക്ക് മുന്നോട്ട് കൊണ്ടുപോകാമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. എന്നതായാലും ഈ നോവലിൽ ഒരു വലിയ ഭാഗമായി സിനിമ കടന്നു വരുന്നുണ്ട്. എനിക്കതിൽ കൗതുകവും സന്തോഷവും ഉണ്ട്.കാരണം അദ്ദേഹത്തിന്റെ സിനിമാ അറിവുകളിൽ ഞാനും കൂടാ പങ്കാളിയാണല്ലൊ. നോവൽ തുടരുകയാണ്… ഏതൊരു വായനക്കാരന്റെ പോലെ എന്റെ ആകാംഷയും… എനിക്കുറപ്പുണ്ട് ഈ നോവൽ എല്ലാവരേയും ആകർഷിക്കും.. മൂന്നാമദ്ധ്യായത്തിൽ റിഷി കണ്ടത് ആരെ ആയിരിക്കും . [തുടരും]…