ബിഗ് ബോസ്സിൽ പോയി ഉള്ള ചാൻസുകൂടി കളയാൻ അത്ര മണ്ടിയല്ല ഞാൻ!

കഴിഞ്ഞദിവസം ആണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ മൂന്ന് വരുന്നുവെന്ന വാർത്ത വന്നത്. അപ്പോൾ മുതൽ സീസൺ മൂന്നിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും. ഇതോടെ മൂന്നാം ഭാഗത്തിൽ മത്സരിക്കുന്നവർ ആരൊക്കെയാനുള്ള ചർച്ചകളും സോഷ്യൽ…

Renju Renjimar about bigg boss

കഴിഞ്ഞദിവസം ആണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ മൂന്ന് വരുന്നുവെന്ന വാർത്ത വന്നത്. അപ്പോൾ മുതൽ സീസൺ മൂന്നിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും. ഇതോടെ മൂന്നാം ഭാഗത്തിൽ മത്സരിക്കുന്നവർ ആരൊക്കെയാനുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ തുടങ്ങി. കുറച്ച് പേരുടെ പേരുകൾ പറയുന്നതിനൊപ്പം സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ പേരും വന്നിരുന്നു. അതോടെ രഞ്ജു ബോസ്സിൽ എത്തുന്നുവെന്ന വാർത്ത വളരെ വേഗം പ്രചരിച്ചിരുന്നു.

കഠിനാധ്വാനത്തിലൂടെ തനറെ ജീവിത വിജയം കൈവരിക്കുവാൻ കഴിഞ്ഞ പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ്റാണ് രണ്ഞു രഞ്ജിത്കുമാർ, തന്റെ പ്രയത്നം കൊണ്ട് തനിക്ക് ഇഷ്ടപെട്ട മേഖലയിൽ തന്നെ ഒരിടം നേടുവാൻ രഞ്ജുവിനു കഴിഞ്ഞു. നിരവധി അപമാനങ്ങളെയും തകർച്ചകളെയും നേരിട്ട ഒരു വ്യക്തിയാണ് രെഞ്ചു കുമാർ എന്നാൽ അതൊന്നും വകവെക്കാതെ മുന്നോട്ട് പോകാൻ അവർക്കായി. ഇന്ന് മലയാള  സിനിമ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാൾ ആണ് രഞ്ജു. മുൻനിര നായികമാരുടെ വിവാഹത്തിന് അവരെ അണിയിച്ചൊരുക്കികൊണ്ട് രഞ്ജു കൂടുതൽ ശ്രദ്ധ നേടുകയാണ്. ഇപ്പോൾ ബിഗ് ബോസ്സിൽ താനും മത്സരിക്കാൻ എത്തുന്നുവെന്ന വാർത്തയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് രഞ്ചു രഞ്ജിമാർ.

Renju Renjimar
Renju Renjimar

താൻ ബിഗ് ബോസ്സിൽ വരുന്നുവെന്ന വാർത്തകൾ നിഷേധിച്ചിരിക്കുകയാണ് രഞ്ചു. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിൽ കൂടിയാണ് താൻ ഇപ്പോൾ കടന്നു പോകുന്നതെന്നും അത് ബിഗ് ബോസിന് വേണ്ടി വേണ്ടാന്ന് വെയ്ക്കാൻ താൻ മണ്ടിയല്ല എന്നുമാണ് രഞ്ചു കുറിച്ചത്. ഓൺലൈൻ ന്യൂസുകളിൽ വരുന്ന വാർത്ത അസത്യമാണ് ഞാൻ Bigboss ൽ പങ്കെടുക്കുന്നില്ല, അത്യാവശ്യം തിരക്കുള്ള സമയമാണ്,, പ്രതീക്ഷകൾക്കപ്പുറത്തുള്ള ഒരു വലിയ സംവിധായകൻ്റെ സിനിമയുടെ ഭാഗമാകാൻ അവസരം കിട്ടിയ ഭാഗ്യത്തിൽ Bigboss ൽ പോയി ഈ chance കളയാൻ അത്ര മണ്ടിയല്ല ഞാൻ, ഒന്നുകൂടെ ഉറപ്പിക്കുന്നു, ഞാൻ Bigboss ൽ ഇല്ല എന്നുമാണ് രഞ്ചു തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.