കുഞ്ഞിന് ഗിഫ്റ്റ് കിട്ടിയ ഒരു ഷൂ മാറി വാങ്ങാൻ വേണ്ടി പോയതായിരുന്നു തങ്ങൾ

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ താരകുടുംബമാണ് ബഷീർ ബാഷിയുടേത്. ബഷീറും ഭാര്യമായരായ സുഹാനയും മഷൂറയും എല്ലാം പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളുമെല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസമാണ് ബഷീറിന്റെ രണ്ടാമത്തെ മകൻ ആയ സൈഗുവിന്റെ പിറന്നാൾ എല്ലാവരും ചേർന്ന് ആഘോഷിച്ചത്. പിറന്നാൾ വിശേഷങ്ങൾ പങ്കുവെച്ചും കുഞ്ഞിന് ആശംസകൾ നേർന്നും മഷൂറ വിഡിയോയും പങ്കുവെച്ചിരുന്നു.  എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടത്തെ കുറിച്ച് ബഷീർ പറയുന്ന ഒരു വീഡിയോ  ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സൈഗുവിന്റെ പിറന്നാൾ. അവനു പിറന്നാൾ ദിവസം മനോഹരമായ പ്യൂമയുടെ ഒരു ഷൂ ഗിഫ്റ്റ് ആയി കിട്ടിയിരുന്നു. എന്നാൽ അത് സൈസ് കുറച്ച് വലുത് ആയിരുന്നത് കൊണ്ട് ഞങ്ങൾ മാറി വാങ്ങിക്കാൻ തീരുമാനിച്ചു. അങ്ങനെ ലുലു മാളിൽ ഉള്ള പ്യൂമയുടെ ഷോപ്പിലേക്ക് ഞങ്ങൾ പോയി. കാറിൽ ഇരുന്നപ്പോൾ ഇബ്രൂ കരച്ചിൽ ആയത് കൊണ്ട് മഷൂറയും ഇബ്രുവും ആയി എനിക്ക് ഒപ്പം ഷോപ്പിങ്ങിന് വന്നു. ഷൂ എടുത്ത് തിരിച്ച് ഇറങ്ങിയ ഞങ്ങൾ ലിഫ്റ്റിൽ കയറാൻ തീരുമാനിച്ചു. അങ്ങനെ ലിഫ്റ്റിന് വേണ്ടി വെയ്റ്റ് ചെയ്തു നിന്ന സമയത്ത് ഞങ്ങൾക്ക് ഒപ്പം വേറെ ഒരു ഫാമിലിയും ലിഫ്റ്റിൽ കയറാൻ നിന്ന്.

ഒരു കൊച്ചു പെൺകുട്ടിയും അവർക്ക് ഒപ്പം ഉണ്ടായിരുന്നു. ആ കുഞ്ഞു  കൈ വെച്ച് കൊണ്ട് നിൽക്കുകയായിരുന്നു. എന്നാൽ പെട്ടന്ന് ലിഫ്റ്റിന്റെ ഡോർ ഓപ്പൺ ആയി. കുഞ്ഞിന്റ കൈ ലിഫ്റ്റിന്റെ ഡോറിൽകുടുങ്ങി . കുഞ്ഞു നിലവിളിച്ച് കരയാൻ തുടങ്ങി. എന്ത് ചെയ്യണമെന്ന് അറിയാതെ ഞങ്ങൾ എല്ലാം ഒരു നിമിഷം സ്റ്റക്ക് ആയി നിന്നു. കുഞ്ഞിന്റെ അമ്മയും കൂടെ കരയുന്നു. ഇത് കണ്ട മഷൂറയും ഷോക്ക് ആയിട്ട് നിലവിളിച്ച് കരയാൻ തുടങ്ങി. കാരണം കൊച്ച് കുട്ടിയല്ലേ. പെട്ടന്ന് ഓർത്തത് ഡോർ ക്ളോസ് ആക്കിയാൽ കുഞ്ഞിന്റെ കൈ ഫ്രീ ആകാമെന്ന്. പെട്ടന്ന് ഡോർ ക്ളോസ് ചെയ്തു. കൈ തിരിച്ച് എടുത്ത്. ദൈവം സഹായിച്ച് മറ്റ് കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ല എന്നും എന്നാൽ മഷൂറയ്ക്ക് അത് വലിയ ഷോക്ക് ആയി പോയെന്നും അവൾ തിരിച്ച് റിക്കവർ ആകാൻ കുറച്ച് സമയം എടുത്ത് എന്നുമാണ് ബഷീർ പറയുന്നത്.

Devika Rahul