Categories: Film News

ചിത്രവും പോസ്റ്റും വളരെ പെട്ടന്ന് ആണ് വൈറൽ ആയിരിക്കുന്നത്

നിരവധി ആരാധകർ ഉള്ള ഗായകൻ ആണ് എം ജി ശ്രീകുമാർ. അതിലുപരി എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക് എന്നും പ്രിയ താര ദമ്പതികൾ ഒരാൾ ആണ്. എം ജി ശ്രീകുമാർ എവിടെ പോയാലും ഭാര്യയേയും കൂടെ കൂട്ടും. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കാറുമുണ്ട്. എന്നാൽ എം ജി ശ്രീകുമാർ എന്ന പാട്ടുകാരനെ പ്രേക്ഷകർക്ക് വലിയ ഇഷ്ട്ടം ആണെങ്കിലും താരത്തിന്റെ ഭാര്യയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ലായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ലേഖ ശ്രീകുമാറിനു ജാഡ ആണെന്നും വലിയ പത്രസുകാരി ആണെന്നുമെക്കെയായിരുന്നു ആരാധകർ പറഞ്ഞത്. എന്നാൽ ലേഖയെ കുറ്റം പറഞ്ഞവർ തന്നെ ഇപ്പോൾ അതൊക്കെ തിരുത്തി പറയുകയാണ്.

ലേഖ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചതിനു ശേഷമാണ് പ്രേഷകരുടെ അഭിപ്രായങ്ങൾക്ക് മാറ്റം വന്നു തുടങ്ങിയത്. ഇപ്പോഴിതാ എം ജി ശ്രീകുമാറും ഭാര്യ ലേഖയും കഴിഞ്ഞ ദിവസം  സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എം ജി ശ്രീകുമാറും ഭാര്യയും ഇപ്പോൾ അമേരിക്കൻ യാത്രയിൽ ആണ്. ഈ യാത്രയിൽ വെച്ച് ഗാനഗന്ധർവൻ യേശുദാസിനേയും ഭാര്യ പ്രഭയെയും കണ്ടു മുട്ടിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. യേശുദാസ് ഭാര്യയ്ക്ക് ഒപ്പം അമേരിക്കയിൽ ആണ് താമസം. അമേരിക്കൻ യാത്രയ്ക്ക് എത്തിയപ്പോൾ ആണ് എം ജിയും ഭാര്യയും യേശുദാസിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്. ലേഖയും എംജിയും യേശുദാസിനും പ്രഭയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ആണ് എം ജി പങ്കുവെച്ചിരിക്കുന്നത്.

മൂന്നു മണിക്കൂറുകൾ എനിക്ക് യേശുദാസ് എന്ന പ്രതിഭയ്ക്ക് ഒപ്പം സംഗീതത്തെ കുറിച്ച് മാത്രം സംസാരിക്കാൻ കഴിഞ്ഞു എന്നും തന്റെ അച്ഛനും ദാസേട്ടന്റെ അച്ഛനും സമകാലീനർ ആണെന്നും ഇരുവരും നാടകങ്ങളിൽ പാടി അഭിനയിച്ചവർ ആണെന്നും അങ്ങനെ ഒരുപാട് സമാനതകൾ തങ്ങൾക്ക് ഉണ്ടെന്നും എം ജി ശ്രീകുമാർ ചിത്രത്തിനു ഒപ്പം കുറിച്ച്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രവും പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയായിരുന്നു. നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്.

Devika Rahul