കുടുംബം പുലര്‍ത്താന്‍ അല്ല എബ്രുവിന്റെ പേരില്‍ ചാനല്‍ തുടങ്ങിയത്!! വിമര്‍ശിക്കുന്നവരോട് ബഷീര്‍ ബഷി

ബഷീര്‍ ബഷിയ്ക്കും മഷൂറയ്ക്കും കഴിഞ്ഞയാഴ്ചയാണ് ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞെത്തിയ സന്തോഷം സുഹാനയും ബഷീറുമെല്ലാം പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ ചിത്രവും പേരും എല്ലാം ആദ്യ ദിനം തന്നെ കുടുംബം വെളിപ്പെടുത്തിയിരുന്നു. ജനിച്ചയുടനെ തന്നെ സോഷ്യലിടത്ത് സ്റ്റാര്‍ ആയി…

ബഷീര്‍ ബഷിയ്ക്കും മഷൂറയ്ക്കും കഴിഞ്ഞയാഴ്ചയാണ് ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞെത്തിയ സന്തോഷം സുഹാനയും ബഷീറുമെല്ലാം പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ ചിത്രവും പേരും എല്ലാം ആദ്യ ദിനം തന്നെ കുടുംബം വെളിപ്പെടുത്തിയിരുന്നു. ജനിച്ചയുടനെ തന്നെ സോഷ്യലിടത്ത് സ്റ്റാര്‍ ആയി എബ്രാന്‍ മാറിക്കഴിഞ്ഞിരുന്നു.

മാത്രമല്ല കുഞ്ഞ് ആദ്യ ദിനം തന്നെ സോഷ്യല്‍ ലോകത്ത് സജീവവുമായിരുന്നു. കുഞ്ഞിന്റെ പേരില്‍ യൂടൂബ് ചാനലും തുടങ്ങിയിരുന്നു. കുഞ്ഞിന്റെ വീഡിയോകളും പങ്കുവച്ചിരുന്നു. അതിന്റെ പേരില്‍ കുടുംബത്തിന് രൂക്ഷ വിമര്‍ശനവും നേരിട്ടിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേരില്‍ ചാനല്‍ തുടങ്ങിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ബഷീര്‍ കുടുംബം.

എബ്രുവിനെ കൈയ്യിലെടുത്ത് മഷൂറയും ഒപ്പം സുഹാനയും ബഷീറും ഒന്നിച്ചെത്തിയിരിക്കുകയാണ് വിമര്‍ശകര്‍ക്ക് മറുപടിയുമായി. എബ്രുവിന്റെ ചാനലിലാണ് താരകുടുംബം എത്തിയത്. കുഞ്ഞ് ജനിച്ച ആദ്യ ദിനം തന്നെ ചിരിക്കുന്നുണ്ടായിരുന്നു.
മഷൂറ ഗര്‍ഭിണിയായിരുന്നപ്പോള്‍ ചിരിച്ചത് കൊണ്ടാണ് കുഞ്ഞും ചിരിക്കുന്നതെന്ന് സുഹാന പറയുന്നു.

എബ്രുവിന്റെ പേരില്‍ ചാനല്‍ തുടങ്ങിയപ്പോള്‍ ഒരുപാട് വിമര്‍ശനം കേട്ടു. സോഷ്യല്‍ മീഡിയ വരുമാനം മാത്രമാണ് ലക്ഷ്യമെന്നും ആരോപണം ഉയര്‍ന്നു. ബഷീര്‍ ബഷിയ്ക്ക് കുടുംബം നോക്കാന്‍ സോഷ്യല്‍ മീഡിയയിലെ വരുമാനം വേണ്ടെന്നും അല്ലാതെ തന്നെ വേറെ ബിസിനസുകള്‍ ഉണ്ടെന്നും ബഷീര്‍ പറഞ്ഞു.

തനിക്ക് ആദ്യം ജനിച്ചത് മകള്‍ സുനൈനയാണ്. അന്ന് സുനുവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ആ സമയത്ത് സോഷ്യല്‍ മീഡിയ കൊണ്ട് വരുമാനമൊന്നും ഇല്ലായിരുന്നു.മോളെ നാലാള് അറിയണമെന്നും അവളുടെ ഫോട്ടോസിന് ലൈക്ക് കിട്ടണമെന്നുമൊക്കെയായിരുന്നു അന്നത്തെ ആഗ്രഹം.

നമ്മളെ അറിയുന്നത് പോലെ മക്കളെയും നാലാള് അറിയണമെന്നെ ആഗ്രഹമുണ്ടായിരുന്നുള്ളൂ.കുഞ്ഞിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുടങ്ങണമെന്ന് ആദ്യമേ ബഷീറിനോട് പറഞ്ഞിരുന്നെന്ന് മഷൂറയും പറയുന്നു.

പൈസ ഉണ്ടാക്കാന്‍ വേണ്ടിയല്ല മകന്റെ പേരില്‍ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ തുടങ്ങിയത്. അത്രയും ഗതിക്കേട് ഞങ്ങള്‍ക്ക് വന്നിട്ടില്ല. കുഞ്ഞിന്റെ പേര് പബ്ലിഷ് ചെയ്താല്‍ ആദ്യമേ ആ പേരില്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ ആളുകളുണ്ടാകും.എന്നിട്ട് ഞങ്ങളിടുന്ന സ്റ്റോറികളൊക്കെ അതിലേക്ക് എടുത്തിട്ട് അവര് പൈസ ഉണ്ടാക്കും.

സുനു ഫേമസ് ആയപ്പോല്‍ സോഷ്യല്‍ മീഡിയിയല്‍ വരുമാനമൊന്നുമില്ല. എബ്രുവിനെയും ഭാവിയില്‍ നാലാള് അറിയണം. അതുപോലെ കുഞ്ഞിനെ കുറിച്ച് പറയാനാണ് ഈ ചാനലും തുടങ്ങിയത്. എങ്കിലും അതിലൂടെ കിട്ടുന്ന പൈസ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ?ബഷീര്‍ ചോദിക്കുന്നുണ്ട്.