Film News

സുനു വല്ല്യ കുട്ടിയായി… ഗ്രാന്‍ഡ് ആഘോഷത്തിനൊരുങ്ങി ബഷീര്‍ ബഷി കുടുംബം!!!

ആരാധകരേറെയുള്ള സോഷ്യല്‍ മീഡിയയിലെ താരമാണ് ബഷീര്‍ ബഷി. ബിഗ് ബോസ് ഷോയിലെത്തിയാണ് ബഷീര്‍ ജനപ്രിയനായത്. താരത്തിന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. താരത്തിന്റെ ഭാര്യമാരും കുട്ടികളും ആരാധകരേറെയുള്ളവരാണ്. എല്ലാവരും വ്‌ലോഗുമായി സജീവമാണ്. വിശേഷങ്ങളെല്ലാം ആരാധകര്‍ അപ്പപ്പോള്‍ അറിയാറുണ്ട്.

ഇപ്പോഴിതാ താരകുടുംബത്തിന്റെ പുതിയ വിശേഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ബഷിയുടെ മൂത്തമകള്‍ സുനൈനയുടെ വിശേഷമാണ് പങ്കിട്ടിരിക്കുന്നത്. സുനു മോള്‍ വലിയ കുട്ടിയായി എന്ന സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ബഷീര്‍ തന്നെയാണ് വിശേഷം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. സുനുമോള്‍ വയസ്സ് അറിയിച്ചു. ഒരു ഒന്നര വര്‍ഷമായി സുനുമോള്‍ വലിയ കുട്ടി ആയില്ലേ വയസ്സ് അറിയിച്ചില്ലേ എന്നൊക്കെയുള്ള കമന്റുകള്‍ വരുന്നുണ്ട്. ഫങ്ഷന്‍ നടത്തുന്നുണ്ടെന്നും താരം പറയുന്നു.

വരുന്ന ഞായറാഴ്ചയാണ് ഫങ്ഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഓരോ നാട്ടില്‍ ഓരോ ആചാരങ്ങളാണ്. മംഗലൂരില്‍ ഒക്കെ സീക്രട്ട് ആക്കി വയ്ക്കും. പക്ഷേ നമ്മള്‍ ഗ്രാന്‍ഡ് പരിപാടി ആക്കാനാണ് ഉദ്ദേശിക്കുന്നത്. മഷുവിന്റെ മമ്മ എത്തിയിട്ടുണ്ട്. സുനു ഇനി കൂടുതല്‍ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. പഠിക്കണം സ്വന്തം കാലില്‍ നില്‍ക്കണമെന്നും ബഷി പറഞ്ഞു.

ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ കഷ്ടപ്പെടണം. മോള്‍ വലുതായി, ഇനി അവളെ ഉയരങ്ങളില്‍ എത്തിക്കണം. വിവാഹം, അങ്ങനെ ഉത്തരവാദിത്വങ്ങള്‍ കൂടിയെന്നും ബഷി പറയുന്നു. സുനുവിന് വേണ്ടി ഗോള്‍ഡ് വാങ്ങുന്നതും താരം പങ്കുവച്ചിട്ടുണ്ട്.

Anu B