ബേസിൽ ജോസഫിന് പാടാനും അറിയാം; ‘ജയ ഹേ’ വീഡിയോ സോംഗ് കാണാം

ജയ ജയ ജയ ജയ ഹേ കഴിഞ്ഞ വർഷം ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാണ്. വിപിൻ ദാസ് സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ ദർശന രാജേന്ദ്രനും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററുകളിലെ…

ജയ ജയ ജയ ജയ ഹേ കഴിഞ്ഞ വർഷം ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാണ്. വിപിൻ ദാസ് സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ ദർശന രാജേന്ദ്രനും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററുകളിലെ വിജയത്തിനു ശേഷം ഒടിടിയിലും സിനിമ മിച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.ഇങ്ങോട്ട് നോക്കണ്ട എന്നാരംഭിക്കുന്ന ഗാനം പുരുഷ, സ്ത്രീ ശബ്ദങ്ങളിൽ സിനിമയിൽ കാണിക്കുന്നുണ്ട്.ചിത്രത്തിൽ അവ പല സന്ദർഭങ്ങളിലായി ഈ ഗാനം കടന്നുവരുന്നത്. ബേസിലിന്റെ രാജേഷ് എന്ന കഥാപാത്രത്തിൻറേതായി കടന്നുവരുന്ന ഗാനം ആലപിച്ചിരിക്കുന്നത് താരം തന്നെയാണ്. വിനായക് ശശികുമാറിൻറെ വരികൾക്ക് സംഗീതം നൽുകിയിരിക്കുന്നത് അങ്കിത് മേനോനാണ്.

ചിത്രത്തിൽ അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ജയ ജയ ജയ ജയ ഹേയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിയേഴ്‌സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.