സംവിധായകൻ ബേസിൽ ജോസഫ് പൊറോട്ടയോടും ബീഫിനോടും ഉള്ള പ്രിയം വിവരിച്ചതിങ്ങനെ.

ഈ പൊറോട്ടയും ബീഫ് റോസ്റ്റും എന്ന് പറഞ്ഞാൽ ഞങ്ങൾ മലയാളികൾക്ക് അത് വെറും ഒരു ഭക്ഷണം അല്ല… ഒരു.. ഒരു.. ഒരു.. വികാരമാണ്. മച്ചാ അതായതു ബീഫ് ഇല്ലേ ബീഫ്.. ബീഫ് നന്നായി വാഷ് ചെയ്തിട്ട്.. അതിങ്ങനെ ചെറിയ ചെറിയ ചെറിയ കഷ്ണങ്ങൾ ആയിട്ടു മുറിക്കും.. എന്നിട്ട് അതിൽ ഇച്ചിരി ഉപ്പ് ഇച്ചിരി മുളകുപൊടി ഇച്ചിരി മഞ്ഞ പൊടി കുറച്ചു പെപ്പർ ഇതൊക്കെ ഇട്ടിട്ടു നന്നായിട്ടു ഒന്ന് മിക്സ്‌ ചെയ്യും..ഇതു മിക്സ്‌ ചെയ്തിട്ട് അതിങ്ങനെ വേവിക്കും.. ഇത് ഇങ്ങനെ വെന്തു വരുമ്പോ കുറച്ചു മല്ലി പൊടി ഇട്ടിട്ടു.. ഈ വഴറ്റി വെച്ചിരിക്കുന്ന വെളുത്തുള്ളി ഇടും എന്നിട്ട് കുറച്ചു മസാല ഇട്ടിട്ടു കുറച്ചു വെളിച്ചെണ്ണ അതിന്റെ മുകളിൽ താളിച്ചിട്ടു മൂടി വെയ്ക്കും..കുറച്ചു കഴിയുമ്പോ അതിൽ നിന്നു ഒരു മണം വരും..അപ്പൊ അതിങ്ങനെ തുറന്നിട്ടു അതീന്നു ഒരു തവി കൊണ്ട് കുറച്ചു ബീഫ് റോസ്റ്റ് എടുത്തു പ്ലേറ്റിലേക്ക് ഇട്ടു നല്ല മൊരിഞ്ഞ പൊറോട്ട എടുത്തു അതീന്നു ഒരു ചെറിയ പീസ് കീറി എടുത്തു ചാറിൽ മുക്കി ഒരു ബീഫിന്റെ കഷ്ണം പൊതിഞ്ഞെടുത്തു ഇങ്ങനെ കഴിച്ചാൽ”

ചില സിനിമകൾ കാണുമ്പോൾ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന സ്ഥലങ്ങൾ കാണുമ്പോൾ കാണുന്ന പ്രേക്ഷകന് അവിടെ പോകാൻ തോന്നും.. അത് ചിലപ്പോ നമ്മുടെ തൊട്ടു അടുത്തുള്ള സ്ഥലമോ ഒത്തിരി ദൂരെ ഉള്ള സ്ഥലമോ ആയിരിക്കാം.. അത് കണ്ടിട്ട് അങ്ങനെ നമുക്ക് പോകാൻ തോന്നുന്നത് സിനിമയുടെ ഛായാഗ്രാഹകന്റെയും സംവിധായകന്റെയും പങ്ക് ചെറുതല്ല.. അതുപോലെ തന്നെ ആണ് ചില സിനിമകളിലെ ഭക്ഷണം ഉണ്ടാക്കുന്ന രംഗങ്ങളും.. കാണുമ്പോൾ നമുക്ക് അത് അപ്പോൾ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപോകും. ഗോദ എന്ന ബേസിൽ ജോസഫ് സിനിമയിൽ ടോവിനോയുടെ കഥാപാത്രം ദാസൻ തമിഴ് നടൻ ബാല ശരവണൻ കഥാപാത്രം പാണ്ടിയോട് പൊറോട്ട ബീഫ് റോസ്റ്റിനെ കുറിച്ച് വിവരിക്കുന്ന രംഗത്തിൽ ആ രണ്ടു ഭക്ഷണങ്ങളും പ്രേക്ഷകൻ കാണുന്നില്ല.. പക്ഷെ നായക കഥാപാത്രം തന്റെ കൂട്ടുകാരനോട് പൊറോട്ടോ ബീഫ് റോസ്സ്റ്റിനെ കുറിച്ച് വിവരിച്ചു കൊടുക്കുമ്പോൾ കാണുന്ന പ്രേക്ഷകൻ അത് മനസ്സിൽ കാണും..

എല്ലാവർക്കും ഇഷ്ടപെട്ട ഒരു ഭക്ഷണത്തിന്റെ കോമ്പിനേഷനെ എത്ര ഭംഗി ആയിട്ടാണ് ബേസിൽ ജോസഫ് എന്ന സംവിധായകൻ അദേഹത്തിന്റെ സിനിമയിലെ ഒരു രംഗത്തിൽ കൂടി വിവരിച്ചത്.. സംവിധായകനു പൊറോട്ടയോടും ബീഫിനോടും ഉള്ള ഇഷ്ടം തന്റെ നായകനിലൂടെ അതിമനോഹരമായി പ്രേക്ഷകനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്.. അതുപോലെ തന്നെ ഈ സിനിമ കാണുമ്പോൾ പഞ്ചാബിൽ ഒന്ന് പോകാൻ പോലും തോന്നി പോകും..