എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, എത്ര വലിയ പെൺകുട്ടിയായി ; നീ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ് ! ഇതാണ് സണ്ണി ലിയോണി !

ലോകമെമ്പാടും ആരാധകരുള്ള ഒരു താരമാണ് സണ്ണി ലിയോണി. ബോളിവുഡ് സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം എങ്കിലും പിന്നീട് പോൺ സിനിമകളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് താരത്തിന് ഇത്രയുമധികം ആരാധകരെ സമ്പാദിയ്ക്കുവാൻ സാധിച്ചത്. ഒരു പോൺ സ്റ്റാറിന് ഇത്രയുമധികം ആരാധകരെ…

ലോകമെമ്പാടും ആരാധകരുള്ള ഒരു താരമാണ് സണ്ണി ലിയോണി. ബോളിവുഡ് സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം എങ്കിലും പിന്നീട് പോൺ സിനിമകളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് താരത്തിന് ഇത്രയുമധികം ആരാധകരെ സമ്പാദിയ്ക്കുവാൻ സാധിച്ചത്. ഒരു പോൺ സ്റ്റാറിന് ഇത്രയുമധികം ആരാധകരെ ആ മേഖലയിൽ നിന്നും ഇറങ്ങിയിട്ടും സ്വന്തമാക്കുവാൻ സാധിയ്ക്കുന്നു എന്ന് പറയുമ്പോൾ തന്നെ ആ താരം എത്രമാത്രം ആരാധക മനസ്സിൽ ഇടം നേടിയത് കൊണ്ടാകും എന്ന കാര്യം ഓർക്കേണ്ടതുണ്ട്. അഭിനേത്രി എന്നതിനപ്പുറം സാമൂഹിക പ്രവർത്തക എന്ന നിലയിലും താരം ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. അത് തന്നെയാണ് താരത്തിന്റെ ആരാധക പിന്തുണയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണവും. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇന്നിപ്പോൾ തന്റെ മകളുടെ ആറാം പിറന്നാൾ ആഘോഷമാക്കുകയാണ്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും മറ്റുമായി താരം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു. “എന്റെ പ്രിയപ്പെട്ട നിഷ വെബറിന് ജന്മദിനാശംസകൾ! നിനക്ക് ഇന്ന് 6 വയസ്സ് തികഞ്ഞു, എനിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല! എത്ര വലിയ പെൺകുട്ടിയായി! അച്ഛനും ഞാനും നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്.” നിഷയെക്കൂടാതെ അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്ന രണ്ട് ഇരട്ടക്കുട്ടികളും കൂടെ സണ്ണി – ഡാനിയൽ ദമ്പതികൾക്കുണ്ട്. മൂന്ന് മക്കൾക്കൊപ്പവുമാണ് മൂത്ത മകൾ നിഷയുടെ പിറന്നാൾ സണ്ണിയും ഡാനിയാലും ആഘോഷിയ്ക്കുന്നത്.