പരാജയം വിജയത്തിന് മുന്നോടിയാണെന്ന് മലയാള സിനിമയ്ക്ക് കാണിച്ചു കൊടുത്ത നടന്മാരിൽ

പരാജയം വിജയത്തിന് മുന്നോടിയാണെന്ന് മലയാള സിനിമയ്ക്ക് കാണിച്ചു കൊടുത്ത നടന്മാരിൽ ഒരാളാണ് “ഫഹദ് ഫാസിൽ”. ഫഹദ് തന്റെ acting career തുടങ്ങുന്നത് 2002 ൽ റിലീസ് ചെയ്ത “കൈയെത്തും ദൂരത്ത്” എന്ന് പറയുന്ന സിനിമയിലൂടെയാണ്, പക്ഷെ ആ ഒരു സിനിമ തിയേറ്ററിൽ പരാജമായി തീർന്നു,. “കൈയെത്തും ദൂരത്ത്” എന്ന സിനിമ പരാജയപ്പെട്ടതോടെ ഫഹദ് എന്ന നടനെ കുറെ കാലം സിനിമയിൽ കാണാതിരുന്നപ്പോൾ പലരും വിചാരിച്ചിട്ടുണ്ടാവുക അദ്ദേഹം ഇനി ഒരിക്കലും സിനിമയിലേക്ക് ഒരു തിരിച്ചു വരവ് നടത്തില്ല, ആദ്യത്തെ സിനിമയുടെ പരാജയത്തോടെ അദ്ദേഹം തോറ്റ് പിന്മാറി എന്നൊക്കെ ആയിരിക്കും. പക്ഷെ കൈയെത്തും ദൂരത്ത് എന്ന സിനിമ കഴിഞ്ഞ് ഏഴ് വർഷത്തെ ഇടവേള കഴിഞ്ഞ് 2009ൽ അദ്ദേഹം “കേരള കഫെ” എന്ന സിനിമയിലൂടെ അദ്ദേഹം വീണ്ടും സിനിമയിലേക്ക് പ്രവേശിക്കുന്നു,.

2009, 2010, 2011 കാലഘട്ടങ്ങളിലൊക്കെ മലയാളത്തിലെ ഏതാനും സിനിമകളിലൊക്കെ ശ്രദ്ധേയമായ side roles ചെയ്തു, 2012 മുതൽ ഫഹദ് സിനിമയിൽ നായക വേഷം ചെയ്യുവാൻ തുടങ്ങി, പിന്നീടങ്ങോട്ടു ഫഹദിന്റെ നല്ല ദിനങ്ങളായിരുന്നു മലയാള സിനിമയിൽ, നിരവധി offers അദ്ദേഹത്തെ തേടിയെത്തി, നിരവധി സിനിമകളിൽ നായക വേഷം ചെയ്യുവാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു, അങ്ങിനെ ഫഹദ് മലയാളം സിനിമയിലെ ഏറ്റവും തിരക്കുള്ള, demand കൂടിയ ഒരു നടനായി തീർന്നു,. അദ്ദേഹത്തിന് ലഭിച്ച നിരവധി കഥാപാത്രങ്ങളെ അദ്ദേഹം തന്റെ വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് മികവുറ്റതാക്കി തീർത്തു,. ചെയ്യുന്ന കഥാപാത്രങ്ങളോട് പരമാവധി നീതി പുലർത്തി അതിനെ അതിന്റേതായ ശൈലിയിൽ തന്നെ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്ന നടന്മാരിൽ ഒരാളാണ് “ഫഹദ് ഫാസിൽ “, അതിന് ഒരു ഉദാഹരണമാണ് “കുമ്പളങ്ങി നൈറ്റ്സ്” എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം.

മലയാള സിനിമയിൽ മികച്ച അഭിനയത്തിനുള്ള നിരവധി awards വാങ്ങിക്കൂട്ടിയിട്ടുള്ള നടന്മാരിൽ ഒരാളാണ് “ഫഹദ് ഫാസിൽ”. ഒരിക്കൽ ഫഹദ് ഫാസിലിനോട് ഒരു ഇന്റർവ്യൂയിൽ ചോദിച്ചു “താങ്കൾ തോൽക്കുമ്പോൾ പെട്ടന്നു തളർന്നു പോകുന്ന ആളാണോയെന്ന് ” പക്ഷെ അതിന് ഫഹദ് കൊടുത്ത മറുപടി “ ഞാൻ തോൽ‌വിയിൽ നിന്ന് എന്റെ career തുടങ്ങിയ വ്യക്തിയാണ്, അതൊകൊണ്ട് എനിക്ക് തോൽവി ഒരു പ്രശ്നമല്ല ” എന്നാണ്, അതെ തോൽവികളിൽ തളരാതെയുള്ള ഈ ഒരു മുന്നേറ്റം തന്നെയാണ് ഏതൊരു ഉയർച്ചയിൽ എത്തി നിൽക്കുന്ന വ്യക്തിയെയും പോലെത്തന്നെ “ഫഹദ് ഫാസിൽ ” എന്ന നടനെയും ഇന്ന് ഈ കാണുന്ന ഉയർച്ചയിൽ എത്തിച്ചിട്ടുള്ളതും.