ത്രില്ലടിപ്പിക്കുന്ന മാസ് ലുക്കില്‍ മമ്മൂക്ക!! ബസൂക്ക ഫസ്റ്റ് ലുക്ക് എത്തി

നവാഗതനായ ഡിനോ ഡെന്നിസ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം ‘ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് മമ്മൂക്ക എത്തുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.…

നവാഗതനായ ഡിനോ ഡെന്നിസ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം ‘ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് മമ്മൂക്ക എത്തുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

ഒരു മങ്ങിയ വെളിച്ചത്തില്‍ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്. പ്രധാന ജീവിതയാത്ര തുടങ്ങുന്നതിന്റെ സൂചനകളാണ് ബസൂക്ക പോസ്റ്റര്‍ എത്തുന്നത്.

ക്രൈം ഡ്രാമയായിട്ടാണ് ബസൂക്ക എത്തുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സുമിത് നേവല്‍, സിദ്ധാര്‍ഥ് ഭരതന്‍, ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.