അമ്മ സംഘടന വച്ച തന്ന വീട് അനിയത്തി കൈയ്യേറി!!! നടി ബീന കുമ്പളങ്ങി അനാഥാലയത്തില്‍

കല്യാണരാമന്‍ എന്ന സിനിമയിലൂടെ മലയാളത്തിന് സുപരിചിതയായ നടിയാണ് ബീന കുമ്പളങ്ങി. താരത്തിനെ എന്നും ഓര്‍ക്കാന്‍ കല്യാണരാമന്‍ ചിത്രം മാത്രം മതി. സലിം കുമാര്‍ ബീനയുടെ കഥാപാത്രത്തിനെ പ്രൊപ്പോസ് ചെയ്യുന്നത് ഇന്നും ട്രോളുകളില്‍ നിറയുന്നതാണ്. മികച്ച…

കല്യാണരാമന്‍ എന്ന സിനിമയിലൂടെ മലയാളത്തിന് സുപരിചിതയായ നടിയാണ് ബീന കുമ്പളങ്ങി. താരത്തിനെ എന്നും ഓര്‍ക്കാന്‍ കല്യാണരാമന്‍ ചിത്രം മാത്രം മതി. സലിം കുമാര്‍ ബീനയുടെ കഥാപാത്രത്തിനെ പ്രൊപ്പോസ് ചെയ്യുന്നത് ഇന്നും ട്രോളുകളില്‍ നിറയുന്നതാണ്. മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ നടിയുടെ ഇപ്പോഴത്തെ ജീവിതം അത്ര താരപ്പൊലിമയുള്ളതല്ല. അനാഥാലയത്തിലാണ് താരത്തിന്റെ ഇപ്പോഴത്തെ ജീവിതമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ബീനയ്ക്ക് താന്‍ കഷ്ടപ്പെട്ട് നേടിയ വീട്ടില്‍ നിന്ന് ഇറങ്ങിയോടേണ്ടി വന്നിരിക്കുകയാണ്. അനിയത്തിയുടെയും ഭര്‍ത്താവിന്റെയും ക്രൂര പീഡനങ്ങള്‍ സഹിക്കാന്‍ പറ്റാതെ ഇറങ്ങിയ നടി രക്ഷ തേടി എത്തിയത് നടി സീമ ജി നായരുടെ അടുത്താണ്. സ്വന്തം അനിയത്തിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂര പീഡനങ്ങളെ കുറിച്ച് ബീന തന്നെ മനസ്സു തുറന്നിരിക്കുകയാണ്.

പതിനെട്ടാം വയസ്സില്‍ സിനിമയിലെത്തിയതാണ്. കുടുംബത്തിന്റെ ആശ്രമായിരുന്നു താന്‍, കഷ്ടപ്പെട്ട് എല്ലാവരെയും പഠിപ്പിച്ച് ഒരുവിധമാക്കി. വീടില്ല എന്ന് പറഞ്ഞപ്പോള്‍, ഇടവേള ബാബു ഇടപെട്ട് അമ്മ സംഘടനയാണ് വീട് വച്ചു തന്നത്. മൂന്ന് സെന്റ് സ്ഥലം ഉണ്ടെങ്കില്‍ സംഘടന വീടുവച്ചു തരാം എന്ന് പറഞ്ഞു. സഹോദരനോട് പറഞ്ഞപ്പോള്‍, മൂന്ന് സെന്റ് സ്ഥലം തന്റെ പേരില്‍ എഴുതി തന്നു. അനിയത്തി അന്ന് വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. അന്ന് ഒരു സഹായമായി അനിയത്തിയെയും കൂടെ കൂട്ടി.

എന്നാല്‍ ഇപ്പോള്‍ അത് താരത്തിന് തന്നെ വിനയായിരിക്കുകയാണ്. അനിയത്തിയുടെയും ഭര്‍ത്താവിന്റെയും ക്രൂര പീഡനങ്ങളാണ് നടി അനുഭവിക്കുന്നത്. വീടും സ്ഥലവും അവരുടെ പേരില്‍ എഴുതികൊടുക്കണം എന്ന് പറഞ്ഞ് തന്നെ പീഡിപ്പിക്കുകയാണ് എന്ന് നടി പറയുന്നു. കഴിക്കാന്‍ ഭക്ഷണമോ മരുന്നോ, ഉടുക്കാന്‍ വസ്ത്രമോ പോലും തനിക്ക് തരുന്നില്ല. ഒന്ന് രണ്ട് തവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇപ്പോള്‍ രക്ഷയില്ലാതെയാണ് വീടുവിട്ടിറങ്ങിയത് എന്ന് ബീന പറയുന്നു.

അതേസമയം, കുടുംബ പ്രശ്നമായതുകൊണ്ട് ആദ്യം ബീനയുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ താന്‍ മടിച്ചിരുന്നു എന്ന് താരം പറയുന്നു. എന്നാല്‍ ആത്മഹത്യയല്ലാതെ തനിക്ക് മറ്റ് മാര്‍ഗ്ഗമില്ല എന്ന് പറഞ്ഞപ്പോഴാണ് താന്‍ ഇടപെട്ടത്. അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലാണ് ഇപ്പോള്‍ ബീനയുള്ളത്. അനിയത്തിയേയും കുടുംബത്തെയും അവിടെ നിന്ന് ഒഴിപ്പിച്ചു തരണമെന്നാണ് ബീന പറയുന്നത്. അവര്‍ക്കെതിരെ നടപടിയൊന്നും വേണ്ടെന്നും താരം പറയുന്നു.