കുറവുകളില്‍ ദുഃഖിച്ചിരിക്കാന്‍ സമയമില്ല – ഗിന്നസ് പക്രു

കുറവുകളില്‍ ദുഃഖിച്ചിരിക്കാന്‍ സമയമില്ലെന്ന് ഗിന്നസ് പക്രു.വീട്ടില്‍ ആരെങ്കിലും വിഷമിച്ചിരുന്നാല്‍ തന്നെ അവരെ അതില്‍ നിന്ന് പുറത്തു കൊണ്ടുവരാന്‍ ഡയലോഗുമായി താന്‍ എപ്പോഴും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതല്‍ ഒപ്പം കൂടിയതാണ് ഈ തമാശ.…

കുറവുകളില്‍ ദുഃഖിച്ചിരിക്കാന്‍ സമയമില്ലെന്ന് ഗിന്നസ് പക്രു.വീട്ടില്‍ ആരെങ്കിലും വിഷമിച്ചിരുന്നാല്‍ തന്നെ അവരെ അതില്‍ നിന്ന് പുറത്തു കൊണ്ടുവരാന്‍ ഡയലോഗുമായി താന്‍ എപ്പോഴും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിക്കാലം മുതല്‍ ഒപ്പം കൂടിയതാണ് ഈ തമാശ. മൂത്ത മകള്‍ തന്നെ ചങ്ങാതിയെ പോലെയാണ് കാണുന്നതെന്നും മകള്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരേ പ്രായക്കാരനെ പോലെയാണ് തന്നെ കണ്ടിരുന്നതെന്നും അദ്ദേഹം പറയുന്നു.

വലിയ ക്ലാസില്‍ എത്തിയപ്പോഴാണ് അച്ഛന്‍ സിനിമ നടന്‍ ആണെന്ന് മകള്‍ക്ക് മനസ്സിലായത് ഭാര്യ ഞാന്‍ പറയുന്നത് കേള്‍ക്കുകയും എന്നെ മാനിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ മകള്‍ക്ക് ചെറുതാണെങ്കിലും അച്ഛന്‍ വലിയൊരു സംഭവമാണല്ലോ എന്ന തോന്നല്‍ ഉണ്ടെന്നും ഗിന്നസ് പക്രു പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് രണ്ടാമത്തെ മകളും പിറന്നിരുന്നു. കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം സോഷ്യലിടത്ത് പങ്കിടാറുണ്ട്.