‘ഭീഷ്മപര്‍വ്വം’ ഇന്നലെയാണ് കാണാന്‍ കഴിഞ്ഞത്..! കുറിപ്പുമായി സംവിധായകന്‍ ഭദ്രന്‍

ഓരോ സിനിമകളെ കുറിച്ചും വ്യക്തമായും സ്പഷ്ടമായും തന്റെ അഭിപ്രായങ്ങള്‍ പ്രേക്ഷകരെ അറിയിക്കുന്ന സംവിധായകനാണ് ഭദ്രന്‍. ഇത്തരത്തില്‍ ഓരോ സിനിമകളേയും കുറിച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിയ്ക്കുന്ന വാക്കുകളും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഭീഷ്മപര്‍വ്വം എന്ന സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസമാണ് തനിക്ക് ഈ സിനിമ കാണാന്‍ കഴിഞ്ഞത് എന്ന് കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

കുടിപ്പകയാണ് ഈ സിനിമയുടെ പ്രമേയം എന്നാണ് ഭദ്രന്‍ പറയുന്നത്. ലോകാരംഭം മുതല്‍ ലോകാവസാനം വരെ ഈ കുടിപ്പക ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നത് കൊണ്ട് തന്നെ ഭീഷ്മ പര്‍വ്വം സിനിമയുടെ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യെന്നാണ് അദ്ദേഹം കുറിയ്ക്കുന്നത്. വളരെ തന്മയത്വത്തോടെയാണ് ഈ സിനിമ അവതരിപ്പി്ച്ചിരിക്കുന്നത്. കുടിപ്പക അത്തരത്തില്‍ എങ്ങനെ അവതരിപ്പിക്കാം എന്നതാണ് ഒരു ഫിലിം മേക്കറുടെ ചലഞ്ച് എന്ന് അദ്ദേഹം കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോളോയുടെ ‘ഗോഡ് ഫാദറി’ന് മുന്‍പും പിന്‍പും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകള്‍ ഉണ്ടായി. എന്ത് കൊണ്ട് ‘ഗോഡ് ഫാദര്‍ ‘ ഡിസ്റ്റിംഗ്റ്റീവ് ആയിട്ട് കാലങ്ങളെ അതിജീവിച്ച് നില്‍ക്കുന്നുവെന്നും അവിടെ നിന്ന് ഭീഷമ പര്‍വ്വത്തിലേക്ക് വരുമ്പോള്‍, ജിഗിലറി കട്ട്സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്‌മെന്റ്‌സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്‌ളാഹനീയമാണെന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം, ചിത്രത്തില്‍ മൈക്കിളായി തകര്‍ത്താടിയ മമ്മൂക്കയുടെ അഭിനയം, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം ആണെന്നും അത് കാണുമ്പോള്‍ മമ്മൂട്ടിക്ക് തള്ളവിരല്‍ അകത്ത് മടക്കി ഒരു സല്യൂട്ട് എന്നുമാണ് ഭദ്രന്‍ കുറിപ്പിലൂടെ പറയുന്നത്.

Previous articleചക്കപ്പഴത്തില്‍ ലളിതാമ്മയായി സബീറ്റ ഇനിയില്ല..! പ്രേക്ഷകര്‍ നിരാശയില്‍..!
Next articleസ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം..! അഭ്യര്‍ത്ഥനയുമായി നടന്‍ രംഗത്ത്