ക്ലബ്ബ്കളിലും പാർട്ടിയിലുമൊക്കെ പോയി ഡാൻസ് കളിക്കുന്നത് എന്റെ ശീലം അല്ല!

bhanu about dimpal
bhanu about dimpal

ബിഗ് ബോസ് വീട്ടിൽ വലിയ സുഹൃത്തുക്കൾ ആയിരുന്നു ഡിമ്പലും മജിസിയ ഭാനുവും. ഭാനു നേരുത്തെ താനെന്ന പരുപാടിയിൽ നിന്ന് പുറത്ത് പോയിരുന്നു. പുറത്ത് വന്ന ടിമ്പലിനെ പല തവണ കോൺടാക്റ്റ് ചെയ്യാൻ നോക്കിയെങ്കിലും കിട്ടിയില്ലെന്നാണ് ഭാനു പറഞ്ഞത്.  ഈ കാര്യം പറഞ്ഞുകൊണ്ടുള്ള ഭാനുവിന്റെ വോയിസ് റെക്കോർഡ്ഉം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താൻ പല തവണ ടിമ്പലിനെ വിളിച്ചുവെന്നും എന്നാൽ ടിമ്പൽ ഫോൺ എടുത്തില്ല എന്നും ഒടുവിൽ സഹോദരി തിങ്കൾ ഫോൺ എടുത്തിട്ട് എന്തിനാണ് ഇങ്ങനെ വിളിക്കുന്നത് എന്ന് ചോദിച്ച് ചൂടായി എന്നും ആണ് വോയ്‌സിൽ ഭാനു പറയുന്നത്. ഞാൻ അവളെ ബിഗ് ബോസ്സിൽ വെച്ചാണ് പരിചയപ്പെടുന്നത്. അവൾക്ക് ഉള്ളത് പോലെ പേഴ്സണാലിറ്റിയും വിലയും ഉണ്ട് എന്നും മജ്‌സിയ പറഞ്ഞു. മജ്‌സിയയുടെ ഈ വോയിസ് റെക്കോർഡിനോട് പ്രതികരിച്ച് കൊണ്ട് ടിമ്പലിന്റെ സഹോദരി തിങ്കളും എത്തിയിരുന്നു. പരുപാടിയിൽ വെച്ച് അടുത്ത സുഹൃത്തുക്കൾ ആയിരുന്ന ഇവർ ഇപ്പോൾ പരസ്പ്പരം കണ്ടാൽ മിണ്ടാത്ത അവസ്ഥയിൽ ആണെന്ന് തന്നെ പറയാം.

മജ്‌സിയയുടെ ഈ ആരോപണങ്ങൾക്ക് എതിരെ ടിമ്പലിന്റെ അമ്മയും പ്രതികരിച്ചിരുന്നു. മജ്‌സിയ ഒരു നല്ല സുഹൃത്ത് ആയിരുന്നെങ്കിൽ ടിമ്പലിന്റെ പപ്പാ മരിച്ചതിന്റെ അന്ന് പാർട്ടിയിലും ക്ളബ്ബിലും ഒക്കെ പോയി ഡാൻസ് കളിക്കുന്നതിനിടെ വീഡിയോ പോസ്റ്റ് ചെയ്യുമായിരുന്നു എന്നായിരുന്നു ടിമ്പലിന്റെ ‘അമ്മ പറഞ്ഞത്. കുറച്ച് വൈകിയാണെങ്കിലും ടിമ്പലിന്റെ അമ്മയ്ക്കുള്ള കൃത്യമായ മറുപടി മജ്‌സിയ നൽകിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കൂടിയാണ് മജ്‌സിയ മറുപടി നൽകിയിരിക്കുന്നത്. dimpal back to bigg boss

ഫുള്‍ പേയിമെന്റ് മേടിച്ച് പോയ ഒരു ഫിറ്റ്‌നസ് പ്രൊമോഷന്‍ ആഡ് ഷൂട്ട് ആയിരുന്നു അത്. പാര്‍ട്ടിയ്ക്കും ക്ലബ്ബിലും പോയി ഡാന്‍സ് കളിക്കല്‍ എന്റെ ശീലമല്ല’ എന്നാണ് മജ്‌സിയ ടിമ്പലിന്റെ അമ്മയ്ക്ക് നൽകിയ മറുപടി. ഇത്തരത്തിൽ മജ്‌സിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കൂടി പറയുന്ന  കാര്യങ്ങൾക്ക് ഒക്കെ ഉള്ള മറുപടി ഇടയ്ക്കിടെ തിങ്കൾ ഭാലും നൽകാറുണ്ട്.