ഇഷ്ടമല്ലെങ്കിൽ പോലും സിനിമകൾ ചെയ്യുന്നത് പണത്തിന് വേണ്ടി!

നടി മോഡൽ എന്നീ മേഖലകളിൽ പ്രശസ്തയായ താരമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരായ മൈത്രേയന്റെയും ഡോ എകെ ജയശ്രീയുടെയും മകളാണ് താരം, വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. അവയിൽ പലതിനും വലിയ…

kani kusruthi about films

നടി മോഡൽ എന്നീ മേഖലകളിൽ പ്രശസ്തയായ താരമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരായ മൈത്രേയന്റെയും ഡോ എകെ ജയശ്രീയുടെയും മകളാണ് താരം, വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. അവയിൽ പലതിനും വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അത്തരം വിമർശനങ്ങൾ ഒന്നും കനി കാര്യമാക്കിയിട്ടില്ല. ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ അഭിനേത്രിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് താരത്തിന് മികച്ച നായികയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചത്. അതികം മലയാള സിനിമയിൽ സജീവമല്ലാത്ത താരത്തിന് ലഭിച്ച അംഗീകാരം മലയാള സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അർഹതപ്പെട്ട തന്റെ സ്ഥാനം കനി നേടിയെടുത്തത്. തനിക്ക് ലഭിച്ച ഈ പുരസ്കാരം ആദ്യ നായിക റോസിക്ക് സമർപ്പിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോൾ സിനിമയെ കുറിച്ചും നാടകത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് കനി കുസൃതി. നാടകത്തിനോട് ആണ് തനിക്ക് താൽപ്പര്യം കൂടുതൽ എന്നും സിനിമകൾ ചെയ്യുന്നത് പണത്തിനു വേണ്ടി മാത്രം ആണെന്നുമാണ് കനി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.  ചെറുപ്പം മുതൽ തന്നെ എനിക്ക് നാടകത്തിനോട് ആണ് താൽപ്പര്യം. നാടകത്തിന്റെ അന്തരീക്ഷം തന്നെ ആണ് അതിന്റെ കാരണവും. ഒരു രണ്ടായിരം-രണ്ടായിരത്തി പത്ത് കാലഘട്ടത്തിൽ ഇറങ്ങിയ സിനിമകൾ ഒന്നും എനിക്ക് ഇഷ്ട്ടമല്ല. അത് കൊണ്ട് തന്നെ ആ വര്ഷങ്ങളിൽ സിനിമകളിൽ നിന്ന് വന്ന ഒരുപാട് അവസരങ്ങൾ ഞാൻ വേണ്ട എന്ന് വെച്ചിട്ടുണ്ട്. ആ കാലത്ത് തിയേറ്ററിൽ പോയി പോലും ഞാൻ അങ്ങനെ സിനിമകൾ ഒന്നും കണ്ടിരുന്നില്ല.

സിനിമ അഭിനയത്തിന്റെ തുടക്ക കാലത്ത് പണത്തിനു വേണ്ടി കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിലൊന്നും എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം ഒന്നും ഞാൻ നോക്കിയിട്ടില്ല. അങ്ങനെ നോക്കത്തക്ക പ്രാധാന്യമുള്ള അവസരങ്ങൾ ഒന്നും വന്നിട്ടില്ല എന്ന് തന്നെ പറയാം. അഭിനയിക്കണം എന്ന് ആഗ്രഹം തോന്നുമ്പോൾ എല്ലാം ഞാൻ നാടകം ആണ് ചെയ്യാറുള്ളത്. ഇപ്പോൾ വരുന്ന പല സിനിമകളും കഥാപാത്രങ്ങളും എല്ലാം എനിക്ക് ഇഷ്ട്ടപെടാത്തവ ആണ്. എന്നാൽ പണത്തിനു വേണ്ടിയാണ് ഞാൻ ആ സിനിമകളിൽ ഒക്കെ അഭിനയിക്കുന്നത് എന്നും കനി പറഞ്ഞു.