ആദ്യമൊക്കെ അങ്ങനെ കേൾക്കുമ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് രശ്മി ബോബൻ.  മിനിസ്‌ക്രീനില്നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തി ശ്രദ്ധേയായ നടിയാണ് രശ്മി ബോബന്. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍…

reshmi boban about life

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് രശ്മി ബോബൻ.  മിനിസ്‌ക്രീനില്നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തി ശ്രദ്ധേയായ നടിയാണ് രശ്മി ബോബന്. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി സിനിമയിലേക്ക് എത്തുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ജനിച്ച് വളർന്ന സാഹചര്യത്തെ കുറിച്ചെല്ലാം രശ്മി പറഞ്ഞിരുന്നു. അതെല്ലാം വളരെ വേഗം വൈറലായി മാറുകയും ചെയ്തു.വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രശ്മി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളിലെ രശ്മിയുടെ പ്രകടനം പ്രത്യേക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ താൻ നേരിട്ടിരുന്ന ബോഡി ഷൈമിങ്ങിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് രശ്മി. വലിയ രീതിയിൽ തന്നെ ബോഡി ഷെയിമിങ് നേരിട്ടിരുന്ന ഒരാൾ ആണ് ആണ്. ആദ്യമൊക്കെ ആളുകൾ പറയുമ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും ഞാൻ കാര്യമാക്കാറില്ല. ഒന്നിലും തൃപ്തർ അല്ല എന്നത് ആളുകളുടെ ഒരു പൊതു സ്വഭാവം ആണ്. വണ്ണം കൂടിയാൽ കുറ്റം കുറഞ്ഞാൽ കുറ്റം, നീളം കൂടിയാൽ കുറ്റം കുറഞ്ഞാൽ കുറ്റം, നിറം കൂടിയാലും കുറഞ്ഞായാലും കുറ്റം. ഇത്തരത്തിൽ കുറെ കുറ്റപ്പെടുത്തലുകൾ ഞാൻ കേട്ടിട്ടുണ്ട്. വണ്ണം കുറയ്ക്കാൻ വേണ്ടി അത്യാവിശം വ്യായാമം ഒക്കെ ചെയ്ത ഒരാൾ ആണ് ഞാൻ. എന്നാൽ വ്യായാമം എന്ന് പറഞ്ഞു ഫുൾ ടൈം നടക്കാറില്ല.

ആളുകളുടെ ഒരു പൊതു സ്വഭാവം ആണ് ഒരുപാട് ആഹാരം കഴിക്കുന്നവർ മാത്രം ആണ് വണ്ണം വെയ്ക്കുന്നത് എന്ന്. എന്നാൽ ആ ധാരണ വെറും തെറ്റാണെന്നു അധികം ആർക്കും അറിയാത്ത കാര്യം ആണ്. ജ്വാലയായ് എന്ന സീരിയലില്‍ 35വയസ്സുകാരിയായി അഭിനയിക്കുമ്പോള്‍ എന്റെ പ്രായം 19ആണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പലരും എന്നോട് ചോദിക്കാറുണ്ടായിരുന്നു മോൾ ഏത് കോളേജിൽ ആണ് പഠിക്കുന്നത് എന്ന്. മനുഷ്യൻ ഉള്ളിടത്തോളം കാലം ഇത്തരം ബോഡി ഷെയ്‌മിങ്ങുകൾ അവസാനിക്കാറില്ല എന്നും താരം പറഞ്ഞു.