ഭാനുപ്രീയ തന്നെയാണ് തന്റെ അവസ്ഥ ആരാധകരോട് പങ്കുവെച്ചത്

ഒരു കാലത്ത് അഭിനയത്തിൽ സജീവമായി നിന്ന താരമാണ് ഭാനുപ്രിയ. മോഹൻലാൽ ചിത്രത്തിൽ കൂടിയാണ് താരം അഭിനയത്തിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. വളരെ പെട്ടന്ന് തന്നെ…

ഒരു കാലത്ത് അഭിനയത്തിൽ സജീവമായി നിന്ന താരമാണ് ഭാനുപ്രിയ. മോഹൻലാൽ ചിത്രത്തിൽ കൂടിയാണ് താരം അഭിനയത്തിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. വളരെ പെട്ടന്ന് തന്നെ താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ ഭാനുപ്രിയയ്ക്ക് അവസരം ലഭിച്ചു. അത് കൊണ്ട് തന്നെ നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. ജയറാം ചിത്രം കൊച്ച് കൊച്ച് സന്തോഷങ്ങളിൽ ഒരു നർത്തകിയുടെ വേഷത്തിൽ ആണ് താരം ആരാധകർക്ക് മുന്നിൽ എത്തിയത്. താരത്തിന്റെ ഈ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ വിവാഹത്തോടെ താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ്. അഭിനയത്തിൽ സജീവമല്ല എങ്കിലും വിവാഹത്തിനിപ്പുറവും നൃത്തത്തിൽ സജീവമായിരുന്നു ഭാനുപ്രിയ. അമേരിക്കയിൽ എൻജിനീയർ ആയ ആദർശ് കൗശിലിനെ ആണ് ഭാനുപ്രിയ വിവാഹം കഴിക്കുന്നത്. ഇവർക്ക് ഒരു മകളുമുണ്ട്. തനറെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവ എല്ലാം പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ അടുത്തിടെ താരം പങ്കുവെച്ച തന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താൻ ഇപ്പോൾ നൃത്തം പ്രാക്ടീസ് ചെയ്യാറില്ല എന്നാണ് ഭാനുപ്രിയ പറയുന്നത്.

തനിക്ക് ഇപ്പോൾ നൃത്തത്തിനോട് താൽപ്പര്യമില്ല എന്നും അത് കൊണ്ട് തന്നെ താൻ ഇപ്പോൾ വീട്ടിൽ പോലും നൃത്തം പ്രാക്ടീസ് ചെയ്യാറില്ല എന്നുമാണ് ഭാനുപ്രിയ പറയുന്നത്. മാത്രമല്ല, തനിക്ക് ഇപ്പോൾ മറവി രോഗം ഉണ്ടെന്നും കഴിഞ്ഞ രണ്ടു വർഷമായി താൻ ഈ രോഗത്തിന് മരുന്ന് കഴിക്കുകയാണ് എന്നും കഴിഞ്ഞു പോയ പല കാര്യങ്ങളും തനിക് ഇപ്പോൾ ഓര്മ ഇല്ല എന്നും പലപ്പോഴും താൻ അഭിനയിച്ച സിനിമകളുടെ പോലും ഡയലോഗുകൾ മറന്നു പോകുകയാണ് എന്നും മരുന്ന് കഴിച്ചിട്ടും വലിയ മാറ്റം ഉണ്ടെന്നു തോന്നുന്നില്ല എന്നുമാണ് ഭാനുപ്രിയ പറയുന്നത്. താരത്തിന്റെ ഈ വാക്കുകൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.