പെട്രോള്‍ പോലും വാങ്ങാന്‍ പണമില്ലാത്ത ആളായിരുന്നു ടോവിനോ… നടന്റെ വാക്കുകള്‍ വൈറലാകുന്നു…

മലയാളത്തിലെ മുന്‍ നിര നായകന്മാരില്‍ ഒരുപാട് ആരാധകരുള്ള നടനാണ് ടോവിനോ തോമസ്. ഇപ്പോഴിതാ മലയാളത്തില തിരക്കേറിയ ഈ താരത്തെക്കുറിച്ച് നടന്‍ ഭരത് പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കൂതറ എന്ന സിനിമ…

മലയാളത്തിലെ മുന്‍ നിര നായകന്മാരില്‍ ഒരുപാട് ആരാധകരുള്ള നടനാണ് ടോവിനോ തോമസ്. ഇപ്പോഴിതാ മലയാളത്തില തിരക്കേറിയ ഈ താരത്തെക്കുറിച്ച് നടന്‍ ഭരത് പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കൂതറ എന്ന സിനിമ ചെയ്യുന്നത് സമയത്ത് പെട്രോള്‍ വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയുണ്ടായിരുന്നു ടൊവിനോയ്ക്ക് എന്നാണ് ഒരു അഭിമുഖത്തിനിടെ ഭരത് പറഞ്ഞത്. ഇത്‌കേട്ട് അദ്ദേഹത്തിന്റെ ആരാധകരും അമ്പരന്നിരിക്കുകയാണ്. ടേവിനോ എന്ന നടന്റെ വളര്‍ച്ചയെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു ഭരത് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്.

മാത്രമല്ല ടോവിനോ വളരെ സിംപിള്‍ ആണെന്നും ഡൗണ്‍ ടു എര്‍ത്ത് ആണെന്നും ഭരത് പറയുന്നു. മലയാളത്തിലെ യുവതാരനിരയിലെ സൂപ്പര്‍സ്റ്റാര്‍ ആണ് ടൊവിനോ. യുവാക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം. വളരെ സിംപിളാണ് ടൊവിനോയെന്നും ഡൗണ്‍ ടു എര്‍ത്താണെന്നും ഭരത് പറയുന്നു. പിന്നാലെ കൂതറ ചെയ്യുമ്പോള്‍ നടന്ന രസകരമായ എന്തെങ്കിലും ഓര്‍മ്മകളുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു ഭരത് ഉത്തരം പറഞ്ഞത്. ഇത് ഇപ്പോള്‍ പറയുന്നതില്‍ തനിക്ക് മടിയില്ല. കൂതറ ചെയ്യുന്നത് സമയത്ത് പെട്രോള്‍ വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയുണ്ടായിരുന്നു ടൊവിനോയ്ക്ക്.

അങ്ങനെയുള്ളൊരു സാഹചര്യത്തില്‍ നിന്നുമാണ് അവന്‍ ഇവിടെ വരെ എത്തിയത്. അവന്റെ വളര്‍ച്ച നോക്കൂ.സെല്‍ഫ് മെയ്ഡ് സ്റ്റാര്‍ ആണ് ടൊവിനോ. ഇന്‍ഡസ്ട്രിയില്‍ ആരുമില്ലാത്തൊരാള്‍ നേരിടേണ്ടി വരുന്ന വേദനകള്‍ തനിക്ക് മനസിലാകും. അങ്ങനെയുള്ളൊരാള്‍ ഒറ്റയ്ക്ക് ഇത്രയും വലിയൊരു വളര്‍ച്ചയുണ്ടാക്കിയത് പ്രശംസനീയമാണെന്നും ഭരത് പറയുന്നു. കൂതറയിലും കുറുപ്പിലും ഭരതും ടൊവിനോയും ഒന്നിച്ച് അഭിനയിച്ചിരുന്നു.