ആറ് മണിക്കൂറില്‍ നടക്കുന്ന അതിഭീകര സംഭവങ്ങള്‍; ഭരതിന്റെ ലാസ്റ്റ് 6 ഹവേഴ്‌സ് ടീസര്‍ പുറത്ത്

ഭരത് നായകനാകുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ലാസ്റ്റ് 6 ഹവേഴ്‌സിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നടന്‍ ടൊവിനോ തോമസ് ആണ് ടീസര്‍ പുറത്തുവിട്ടത്. ആറ് മണിക്കൂറില്‍ നടക്കുന്ന അതിഭീകര സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. സുനീഷ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലേസി ക്യാറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് ഖാലീദ് നിര്‍മ്മിക്കുന്ന ചിത്രം പിവിആര്‍ പിക്‌ചേഴ്‌സ് ആണ് തിയേറ്ററിലെത്തിക്കുന്നത്.

സംഘട്ടനത്തിന് പ്രാധാന്യമുള്ള സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് 6 ഹവേഴ്‌സ്. അനു മോഹന്‍, ആദില്‍ ഇബ്രാഹിം, അനൂപ് ഖാലിദ്, കൊച്ചുപ്രേമന്‍, രമേഷ് വലിയശാല, സൂരജ് മോഹന്‍, പ്രമീള്‍, വിവിയ ശാന്ത്, നീന കുറുപ്പ്, സാനിയ ബാബു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ ഒരു ഭീകരമായ സ്ഥലത്ത് അകപ്പെടുന്ന നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഇവര്‍ നാല് പേരും ആറ് മണിക്കൂറിനുള്ളില്‍ ചില നീറുന്ന പ്രശ്‌നങ്ങളെ നേരിടുന്നു. ആരെയും ഞെട്ടിപ്പിക്കുന്ന ഈ സംഭവ പരമ്പരകള്‍, അത്യന്തം ഉദ്വേഗത്തോടെ സസ്‌പെന്‍സ് നിറച്ച്, പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. മികച്ച ത്രില്ലര്‍ ചിത്രങ്ങളെ വെല്ലുന്ന രീതിയില്‍ ഈ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായകനും ക്യാമറാമാനും കഴിഞ്ഞിട്ടുണ്ട്. കൈലാസ് മേനോന്റെ വ്യത്യസ്തമായ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. അതുപോലെ സിനു സിദ്ധാര്‍ഥിന്റെ ഛായാഗ്രഹണം ചിത്രത്തിന് മിഴിവ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വിപിന്‍ പ്രഭാഗറിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിരിക്കുന്നു. പ്രേക്ഷകര്‍ക്ക് ഒരു വിരുന്നായിരിക്കും ലാസ്റ്റ് 6 ഹവേഴ്സ്.

കഥ – സുരേഷ് തൂത്തുക്കുടി, തിരക്കഥ, സംഭാഷണം – അജേഷ് ചന്ദ്രന്‍, എഡിറ്റിംഗ് – പ്രവീണ്‍ പ്രഭാഗര്‍, ഗാനങ്ങള്‍ – മനു മഞ്ജിത്ത്, സംഗീതം – കൈലാസ് മേനോന്‍, ആലാപനം – നിത്യാ മാമന്‍, നിരഞ്ജ്, ആര്‍ട്ട് – ശ്രീജിത്ത് ശ്രീധര്‍, മേക്കപ്പ് – അനില്‍ നേമം, കോസ്റ്റും – രമ്യ രാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബിപിന്‍ വല്ലശ്ശേരി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – ജസ്റ്റിന്‍ കൊല്ലം, പ്രോജക്റ്റ് ഡിസൈനര്‍ – ആസിഫ് ആര്‍ എച്ച്, സൗണ്ട് ഡിസൈന്‍ – അരുണ്‍ വര്‍മ്മ, അസോസിയേറ്റ് ഡയറക്ടര്‍ – പ്രശാന്ത് വി മേനോന്‍, സ്റ്റില്‍ – ശ്രീനി മഞ്ചേരി, പിആര്‍ഒ – അയ്മനം സാജന്‍. ലാസ്റ്റ് 6 ഹവേഴ്‌സ് ഓഗസ്റ്റ് 5ന് തിയേറ്ററുകളിലെത്തും.

Gargi